ചന്ദ്രമുഖി 2 വേട്ടയ്യനായി അവതരിച്ച് രാഘവ ലോറന്‍സ്; രജനിയുമായി താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ

പോസ്റ്ററിൽ, തമിഴ് നടൻ രാഘവ ലോറൻസിന്റെ വേട്ടയ്യൻ കൊട്ടാരത്തിന്‍റെ ഗോവണിപ്പടിയിൽ നിന്ന് ഇറങ്ങിവരുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

First look of Raghava Lawrence as Vettaiyan Raja Chandramukhi 2 out comparision with rajani role vvk

ചെന്നൈ: തമിഴ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രമുഖി 2 ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നിർമ്മാതാക്കള്‍ പുറത്തുവിട്ടു. ലൈക്ക പ്രൊഡക്ഷൻസ് എക്സ് അക്കൌണ്ടിലാണ് ചിത്രത്തിലെ നായകനായ രാഘവ ലോറൻസിനെ വേട്ടയ്യന്‍ എന്ന വില്ലന്‍ കഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ് 2005 ലെ ചന്ദ്രമുഖി എന്ന രജനികാന്ത് അവതരിപ്പിച്ച ഒരു വേഷമാണിത്. പി വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2ല്‍ കങ്കണ റണൌട്ട് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

പോസ്റ്ററിൽ, തമിഴ് നടൻ രാഘവ ലോറൻസിന്റെ വേട്ടയ്യൻ കൊട്ടാരത്തിന്‍റെ ഗോവണിപ്പടിയിൽ നിന്ന് ഇറങ്ങിവരുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പച്ചയും മെറൂണും നിറഞ്ഞ രാജകീയ വസ്ത്രവും ആഭരണങ്ങളും ധരിച്ച്   വേട്ടയ്യന്‍റെ ചിരിയോടെയാണ് രാഘവ ലോറന്‍സ് പ്രത്യക്ഷപ്പെടുന്നത്. എന്തായാലും രജനിയുടെ ക്യാരക്ടറുമായി ചില താരതമ്യങ്ങള്‍ വരും എന്നത് തീര്‍ച്ചയാണ്. അതിന്‍റെ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 

മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്. പി വാസു സംവിധാനം ചെയ്യുന്ന സിനിമയുടെ മറ്റൊരു ആകര്‍ഷണം വടിവേലുവാണ്. വളരെക്കാലത്തിന് ശേഷം തന്‍റെ തട്ടകമായ കോമഡി വേഷത്തിലേക്ക് വടിവേലു തിരിച്ചുവരുന്നു എന്നത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.

അതേ സമയം ചന്ദ്രമുഖി 2വിന് സംഗീതം നല്‍കുന്നത്  ഓസ്കാര്‍ ജേതാവ് എം എം കീരവാണിയാണ്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്. കലാസംവിധാനം തോട്ട തരണി. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി ചന്ദ്രമുഖിയില്‍ നായകനായ രജനീകാന്തിനെ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയിരുന്നു.

'ഈ പ്രായത്തിലും എന്നാ ഒരിതാ' ; രമ്യ കൃഷ്ണന്‍റെ 'കാവാലയ്യാ' ഡാന്‍സിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിട്ടും രക്ഷയില്ല; ഒരു മത്സരാര്‍ത്ഥി കൂടി ബിഗ്ബോസില്‍ നിന്നും പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios