അമിതാഭോ, രജനികാന്തോ, കമല്‍ഹാസനോ അല്ല ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ താരം.!
നൂറു കോടി എന്നത് ഒരു ചിത്രത്തിന്‍റെ വന്‍ വിജയത്തിന്‍റെ മാനദണ്ഡം അല്ലാതായിരിക്കുന്നു. നൂറു കോടിയും, 200 കോടിയും പ്രതിഫലം വാങ്ങുന്ന താരങ്ങള്‍വരെ ഇന്ന് ഇന്ത്യന്‍ സിനിമയിലുണ്ട്.
ചെന്നൈ: സിനിമ രംഗം ഏറെ മാറിയിരിക്കുന്നു. ഇന്ന് ഒരു താരത്തിന്‍റെ മൂല്യം അളക്കുന്നത് ആ താരം വാങ്ങുന്ന പ്രതിഫലം കൂടി കണക്കിലെടുത്താണ്. ഒരു ചിത്രത്തിന്‍റെ വിജയം കണക്കാക്കുന്നത് അത് എത്ര ദിവസത്തില്‍ എത്ര കോടി നേടി എന്നതാണ്. നൂറു കോടി എന്നത് ഒരു ചിത്രത്തിന്‍റെ വന്‍ വിജയത്തിന്‍റെ മാനദണ്ഡം അല്ലാതായിരിക്കുന്നു. നൂറു കോടിയും, 200 കോടിയും പ്രതിഫലം വാങ്ങുന്ന താരങ്ങള്‍വരെ ഇന്ന് ഇന്ത്യന്‍ സിനിമയിലുണ്ട്.
തമിഴിലെ സൂപ്പര്‍താരം രജനികാന്ത് അവസാന ചിത്രത്തില്‍ 200 കോടി പ്രതിഫലം വാങ്ങിയെന്നാണ് വിവരം. ദളപതി വിജയിയുടെ ശമ്പളവും അതിനോട് അടുത്ത് തന്നെ. ഷാരൂഖ് ഖാന്‍ അടക്കമുള്ള താരങ്ങള്‍ പ്രൊഫിറ്റ് ഷെയര്‍ രീതിയിലൂടെ 300 കോടിയൊക്കെയാണ് ഒരു ചിത്രത്തില്‍ നിന്നും സമ്പാദിക്കുന്നത് എന്നാണ് വിവരം. അപ്പോള്‍ രസകരമായ ചോദ്യം ഉയരും. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ താരം ആരായിരിക്കും.
കൗതുകരമായ ഈ ചോദ്യത്തിന് ഉത്തരം രജനികാന്തോ, കമല്‍ഹാസനോ, അമിതാഭ് ബച്ചനോ അല്ല എന്നതാണ് രസകരം. ഇന്ന് നൂറുകോടിയൊക്കെ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഉള്ളയിടത്ത് 1 കോടി ഒരു സിനിമയ്ക്ക് എന്നത് ഒരു കാലത്ത് വലിയ തുക തന്നെയായിരുന്നു എന്നതാണ് സത്യം.
1980 കളില്‍ അന്ന് ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചന്‍ സൂപ്പര്‍താരമായിരുന്നു. രജനികാന്ത് ദക്ഷിണേന്ത്യയിലെ സൂപ്പര്‍താരമായിരുന്നു. കമല്‍ ഹാസനും മുന്‍നിര താരമായിരുന്നു. എന്നാല്‍ ഇവരൊന്നും അല്ല ആദ്യമായി ഒരു ചിത്രത്തിന് ഒരു കോടി പ്രതിഫലം വാങ്ങിയ താരം എന്നതാണ് രസകരം. അത് ഹിന്ദിയില്‍ നിന്നോ, തമിഴില്‍ നിന്നോ ഉള്ള താരവും ആയിരുന്നില്ല.
തെലുങ്ക് സിനിമയില്‍ അന്ന് തിളങ്ങി നിന്ന നടൻ ചിരഞ്ജീവിയാണ് ആദ്യമായി ഒരു ചിത്രത്തിന് ഒരു കോടി പ്രതിഫലം വാങ്ങിയ നായകൻ.1983 ല്‍ ഇറങ്ങിയ "അഭിലാഷ" എന്ന ചിത്രത്തിന് 1.25 കോടിയാണ് ചിരഞ്ജീവിക്ക് പ്രതിഫലം ലഭിച്ചത്. അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി ഇത് ചിരഞ്ജീവിയെ മാറ്റി. ആ സമയത്ത് അമിതാഭ് ബച്ചൻ ഏകദേശം 90 ലക്ഷം പ്രതിഫലമാണ് വാങ്ങിയിരുന്നത് എന്നാണ് റിപ്പോർട്ട്.
ഇപ്പോഴും സജീവമായി സിനിമ രംഗത്തുള്ള ചിരഞ്ജീവി 2008 മുതല്‍ 2017വരെ സിനിമ രംഗത്ത് നിന്നും ഇടവേളയെടുത്ത് രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ബോല ശങ്കര്‍ ആയിരുന്നു ചിരഞ്ജീവിയുടെ അവസാന ചിത്രം. എന്നാല്‍ അത് ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു.
സല്ലുഭായിയുടെ ടൈഗര്‍ 3 ഒടിടി റിലീസായി: എവിടെ കാണാം, എല്ലാം അറിയാം
'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'; താര നിര ഇങ്ങനെ, ഫസ്റ്റ്ലുക്ക് ഇറങ്ങി