ഫിലിം ഫെയര്‍‌ അവാര്‍ഡ് രണ്‍ബീറും, ആലിയയും മികച്ച നടനും,നടിയും; പ്രധാന അവാര്‍ഡുകള്‍ നേടി '12ത്ത് ഫെയില്‍'

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ ആകെ ആറ് അവാര്‍ഡുകള്‍ നേടി.വിധു വിനോ ചോപ്രയുടെ 12ത്ത് ഫെയില്‍ മികച്ച സിനിമ മികച്ച സംവിധാനം ഉള്‍പ്പടെയുള്ള അവാർഡുകൾ നേടി. 

Filmfare Awards 2024: Alia Bhatt Ranbir Kapoor Win Top Acting Prizes Full List Of Winners vvk

ഗാന്ധി നഗര്‍: ഫിലിംഫെയർ അവാർഡിൻ്റെ 69-ാമത് പതിപ്പ് ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടന്നു. സെലിബ്രിറ്റി ദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും ഇത്തവണ മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങള്‍ നേടി. റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ അഭിനയത്തിന് ആലിയ ഭട്ട് മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോള്‍ അനിമൽ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് രൺബീർ കപൂറിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. 

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ ആകെ ആറ് അവാര്‍ഡുകള്‍ നേടി.വിധു വിനോ ചോപ്രയുടെ 12ത്ത് ഫെയില്‍ മികച്ച സിനിമ മികച്ച സംവിധാനം ഉള്‍പ്പടെയുള്ള അവാർഡുകൾ നേടി. ക്രിട്ടിക്സ് വിഭാഗത്തിൽ 12ത്ത് ഫെയിലിലെ അഭിനയത്തിന് വിക്രാന്ത് മാസി മികച്ച നടനുള്ള പുരസ്കാരം നേടി. അതേസമയം, മിസിസ് ചാറ്റർജി Vs നോർവേ, ത്രീ ഓഫ് അസ് എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് റാണി മുഖർജിയും ഷെഫാലി ഷായും അവാർഡ് പങ്കിട്ടു.

പ്രധാന അവാര്‍ഡുകള്‍ ഇങ്ങനെയാണ്

മികച്ച പൊപ്പുലര്‍ ഫിലിം - 12ത്ത് ഫെയില്‍

മികച്ച സിനിമ ക്രിട്ടിക്സ് - ജോറാം

മികച്ച നടന്‍ - രണ്‍ബീര്‍ കപൂര്‍, അനിമല്‍

മികച്ച നടന്‍ ക്രിട്ടിക്സ് - വിക്രാന്ത് മാസി , 12ത്ത് ഫെയില്‍

മികച്ച നടി- ആലിയ ഭട്ട്, റോക്കി ഔർ റാണി കി പ്രേം കഹാനി

മികച്ച നടി ക്രിട്ടിക്സ് - റാണി മുഖർജി, മിസിസ് ചാറ്റർജി Vs നോർവേ 
ഷെഫാലി ഷാ, ത്രീ ഓഫ് അസ്

മികച്ച സംവിധായകൻ: വിധു വിനോദ് ചോപ്ര,  12ത്ത് ഫെയില്‍

മികച്ച സഹനടൻ (പുരുഷൻ): വിക്കി കൗശൽ (ഡങ്കി)

മികച്ച സഹനടൻ (സ്ത്രീ): ശബാന ആസ്മി (റോക്കി ഔർ റാണി കി പ്രേം കഹാനി)

മികച്ച സംഗീത ആൽബം: അനിമൽ (പ്രീതം, വിശാൽ മിശ്ര, മനൻ ഭരദ്വാജ്, ശ്രേയസ് പുരാണിക്, ജാനി, ഭൂപീന്ദർ ബബ്ബൽ, ആഷിം കെംസൺ, ഹർഷവർധൻ രാമേശ്വർ, ഗുരിന്ദർ സീഗൽ)

ഗാന രചന: അമിതാഭ് ഭട്ടാചാര്യ (തേരേ വാസ്തേ-സാരാ ഹട്കെ സാരാ ബച്ച്കെ)

മികച്ച പിന്നണി ഗായകൻ (പുരുഷൻ): ഭൂപീന്ദർ ബബ്ബൽ (അർജൻ വൈലി- ആനിമൽ)

മികച്ച പിന്നണി ഗായിക (സ്ത്രീ): ശിൽപ റാവു (ബേഷാരം രംഗ്- പത്താൻ)

മികച്ച കഥ: അമിത് റായ് (ഓ മൈ ഗോഡ് 2)

മികച്ച തിരക്കഥ: വിധു വിനോദ് ചോപ്ര ( 12ത്ത് ഫെയില്‍)

മികച്ച സംഭാഷണം: ഇഷിത മൊയ്ത്ര (റോക്കി ഔർ റാണി കി പ്രേം കഹാനി)

മികച്ച പശ്ചാത്തല സംഗീതം: ഹർഷവർദ്ധൻ രാമേശ്വർ (അനിമല്‍)

മികച്ച ഛായാഗ്രാഹകൻ: അവിനാഷ് അരുൺ ധവാരെ (ത്രീ ഓഫ് അസ്)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: സുബ്രത ചക്രവർത്തി, അമിത് റേ (സാം ബഹാദൂർ)

മികച്ച എഡിറ്റിംഗ്: ജസ്‌കുൻവർ സിംഗ് കോഹ്‌ലി- വിധു വിനോദ് ചോപ്ര (12ത്ത് ഫെയില്‍)

മികച്ച വസ്ത്രാലങ്കാരം: സച്ചിൻ ലവ്‌ലേക്കർ, ദിവ്യ ഗംഭീർ, നിധി ഗംഭീർ (സാം ബഹാദൂർ)

മികച്ച സൗണ്ട് ഡിസൈൻ: കുനാൽ ശർമ്മ (എംപിഎസ്ഇ) (സാം ബഹാദൂർ), സിങ്ക് സിനിമ (ആനിമൽ)

മികച്ച നൃത്തസംവിധാനം: ഗണേഷ് ആചാര്യ (വാട്ട് ജുംക?- റോക്കി ഔർ റാണി കി പ്രേം കഹാനി)

മികച്ച ആക്ഷൻ: സ്പിറോ റസാറ്റോസ്, അനൽ അരസു, ക്രെയ്ഗ് മക്രേ, യാനിക് ബെൻ, കെച്ച ഖംഫക്‌ഡി, സുനിൽ റോഡ്രിഗസ് (ജവാൻ)

മികച്ച വിഎഫ്എക്സ്: റെഡ് ചില്ലീസ് വിഎഫ്എക്സ് (ജവാൻ)

മികച്ച നവാഗത സംവിധായകൻ: തരുൺ ദുഡേജ (ധക് ധക്)

മികച്ച അരങ്ങേറ്റം (പുരുഷൻ): ആദിത്യ റാവൽ (ഫറാസ്)

മികച്ച അരങ്ങേറ്റം (വനിത): അലിസെ അഗ്നിഹോത്രി (ഫാരി)

ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്: ഡേവിഡ് ധവാൻ

'ഇന്ത്യന്‍ സംസ്കാരത്തിന് എതിര്': അന്നപൂര്‍ണി പോലെ അനിമലും നെറ്റ്ഫ്ലിക്സ് പിന്‍വലിക്കണം, പ്രതിഷേധം.!

രാമനായി രണ്‍ബീര്‍, സീതയായി സായിപല്ലവി, രാവണനായി യാഷ്; ഹനുമാനായി എത്തുന്നത് മറ്റൊരു സൂപ്പര്‍താരം.!
 

Latest Videos
Follow Us:
Download App:
  • android
  • ios