രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക്; രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്ക്
നടന്‍ രഞ്ജി പണിക്കര്‍ പ്രവര്‍ത്തിക്കുന്ന സിനിമകളുമായി സകരിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പറയുന്നത്.
കൊച്ചി: നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കുമായി തീയറ്റര്‍ ഉടമകളുടെ സംഘടന. രഞ്ജി പണിക്കരുമായി സഹകരിക്കിലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു.
നടന്‍ രഞ്ജി പണിക്കര്‍ പ്രവര്‍ത്തിക്കുന്ന സിനിമകളുമായി സകരിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പറയുന്നത്. രഞ്ജിപണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി കുടിശിക തീര്‍ക്കാനുണ്ട് ഇതാണ് നടപടിക്ക് കാരണമായത്. കുടിശിക തീര്‍ക്കുവരെ സഹകരിക്കേണ്ടെന്ന് തീരുമാനമെന്ന് സംഘടന അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കര്‍ക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് നിലനിൽക്കെ തന്നെ രൺജി പ്രധാനവേഷത്തിലെത്തിയ സെക്ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തിരുന്നു.
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി: കെട്ടിവച്ച കാശ് പോയി പവന്‍ കല്ല്യാണിന്‍റെ ജന സേന