കാരവാനിൽ ഇരുന്നുള്ള വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്; ബി ഉണ്ണികൃഷ്ണൻ

വനിതകൾക്കായി മെമ്പർഷിപ്പ് ക്യാംപെയിൻ നടത്തുമെന്ന് ബി ഉണ്ണികൃഷ്ണൻ.

FEFKA General Secretary B Unnikrishnan says conduct membership campaign for women nrn

കൊച്ചി: സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലകളിൽ വനിതാ പ്രാധാന്യം കുറവെന്ന് ഫെഫ്ക ജനറൽ  സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. വൈകാതെ തന്നെ സമസ്ത മേഖലകളിലും വനിതകളെ പങ്കെടുപ്പിക്കുമെന്നും വനിതകൾക്കായി മെമ്പർഷിപ്പ് ക്യാംപെയിൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കാരവാനിൽ ഇരുന്നുള്ള വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. 

അടുത്ത മെയ് ദിനത്തിന് മുൻപ് മലയാള സിനിമയിൽ വനിതകൾ മാത്രം കൈകാര്യം ചെയ്യുന്ന വാഹനങ്ങളുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞു. ഫെഫ്ക ക്യാമറ അസിസ്റ്റൻസ് ആൻഡ് ടെക്നീഷ്യൻസ് യൂണിയന്റെ ഉത്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നാൻ തനിയ താ വന്തിറിക്കിത്, തനിയ താ പോവേൻ'; ​ഗ്രൂപ്പിലേക്ക് ക്ഷണിച്ച വിഷ്ണുവിനോട് അനു

ഏറ്റവും താഴെത്തട്ടിൽ അടിസ്ഥാന വർഗത്തിൽ സ്ത്രീ പ്രാധിനിധ്യം ഒഴിവാക്കിക്കൊണ്ട് വലിയ മുന്നേറ്റമാണ് നടത്തുന്നത്. അല്ലാതെ വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്. തൊഴിലാളിവർഗ സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സ്ത്രീ വിമോചന പ്രവർത്തനമാണ് ഫെഫ്കയുടേത് എന്ന് ഊന്നി പറയുകയാണെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.വെബ് സീരിസുകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കത്തയച്ചിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios