'യാത്ര 2' പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ തമ്മില്‍ തല്ലി ജ​​ഗന്‍ മോഹന്‍ റെഡ്ഡി- പവന്‍ കല്യാണ്‍ ആരാധകര്‍: വീഡിയോ

 ഹൈദരാബാദിനെ പ്രസാദ്സ് മള്‍ട്ടിപ്ലെക്സില്‍ നിന്നുള്ള രംഗങ്ങളാണ് ഇത്

fans of YS Jagan Mohan Reddy and Pawan Kalyan clashed during the screening of yatra 2 movie at Prasads Multiplex Hyderabad nsn

മഹി വി രാഘവിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിയും ജീവയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം യാത്ര 2 ഇന്നാണ് തിയറ്ററുകളിലെത്തിയത്. 2019 ല്‍ പുറത്തെത്തിയ യാത്രയുടെ സീക്വല്‍ ആണിത്. ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തിലെ ഒരേട് പശ്ചാത്തലമാക്കിയ യാത്രയില്‍ വൈഎസ്ആര്‍ ആയി എത്തിയത് മമ്മൂട്ടി ആയിരുന്നു. യാത്ര 2 ലും മമ്മൂട്ടി ഇതേ കഥാപാത്രമായി ഉണ്ടെങ്കിലും വൈഎസ്ആറിന്‍റെ മകനും ആന്ധ്ര പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കാവും പുതിയ ചിത്രത്തില്‍ പ്രാധാന്യം. ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ഹൈദരാബാദില്‍ ചിത്രം പ്രദര്‍ശിപ്പിച്ച ഒരു തിയറ്ററില്‍ നിന്നുള്ള രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

കാണികള്‍ തമ്മില്‍ തിയറ്ററില്‍ ഹാളില്‍ പൊരിഞ്ഞ അടി നടക്കുന്നതിന്‍റെ വീഡിയോ ആണിത്. ഹൈദരാബാദിനെ പ്രസാദ്സ് മള്‍ട്ടിപ്ലെക്സില്‍ നിന്നുള്ള രംഗങ്ങളാണ് ഇത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും പവന്‍ കല്യാണിന്‍റെയും ആരാധകരാണ് തമ്മിലടിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നു. ഇതിലേക്ക് നയിച്ച കാരണം വ്യക്തമല്ല. രാഷ്ട്രീയ എതിരാളികളാണ് ജഗന്‍ മോഹന്‍ റെഡ്ഡിയും പവന്‍ കല്യാണും. ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്‍ട്ടിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ പവന്‍ കല്യാണ്‍ 2014 ല്‍ ജന സേനാ പാര്‍ട്ടി എന്ന കക്ഷിക്ക് തുടക്കം കുറിച്ചു. നിലവില്‍ പാര്‍ട്ടി പ്രസിഡന്‍റ് ആണ്.

 

അതേസമയം 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ച ചിത്രമായിരുന്നു 2019 ല്‍ പുറത്തെത്തിയ യാത്ര. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്രയെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ ചിത്രം. ത്രീ ഓട്ടം ലീവ്സ് ആന്‍ഡ് വി സെല്ലുലോയ്ഡിന്‍റെ ബാനറില്‍ ശിവ മേകയാണ് യാത്ര 2 നിര്‍മ്മിച്ചിരിക്കുന്നത്. 

ALSO READ : അന്ന് പ്രണവ് മോഹന്‍ലാല്‍, പാര്‍കൗറിലൂടെ ഇനി ഞെട്ടിക്കുക സിജു വില്‍സണ്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios