'അമ്പോ..ഗുജറാത്തിയൊക്കെ പുഷ്പം പോലെയാണല്ലോ'; ഉണ്ണി മുകുന്ദന്റെ അഭിമുഖം കണ്ടമ്പരന്ന് മലയാളികൾ
ജനുവരി 3 മുതൽ തമിഴ് പതിപ്പും തിയറ്ററുകളിൽ എത്തും.
മലയാള സിനിമാസ്വാദകർക്കിടയിൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയാണ് സംസാര വിഷയം. മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത മോസ്റ്റ് വയന്റ് ചിത്രം എന്ന ലേബലിൽ എത്തിയ ചിത്രം കേരളത്തിന് അകത്തും പുറത്തും മിന്നും പ്രകടനമാണ് ഓരോ ദിനവും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സിനിമ കയറിക്കൊളുത്തിയതോടെ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
മാർക്കോയുടെ പ്രമോഷന്റെ ഭാഗമായി വ്യത്യസ്ത ഭാഷകളിലുള്ള നിരവധി മീഡിയകൾക്ക് ഉണ്ണി മുകുന്ദൻ അഭിമുഖം നൽകിയിട്ടുണ്ട്. ഒപ്പം പ്രസ്മീറ്റും. ഇതിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധനേടിയിരിക്കുന്നത്. ഒരു ഗുജറാത്തി മീഡിയയ്ക്ക് നൽകിയ അഭിമുഖമാണിത്. ഇതിൽ ഇംഗ്ലീഷല്ല പകരം ഗുജറാത്തിയാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. വളരെ ഫ്ലൂവന്റായിട്ടാണ് ഹിന്ദിയും ഗുജറാത്തിയും ഉണ്ണി പറയുന്നത്. കുട്ടിക്കാലം മുതൽ സ്കൂൾ കാലഘട്ടം വരെ ഉണ്ണി മുകുന്ദൻ ഗുജറാത്തിയിരുന്നുവെന്നാണ് വിവരം. ഇതാണ് ഇത്രയും ഭംഗിയായി ആ ഭാഷ പ്രയോഗിക്കാൻ നടന് സാധിച്ചതെന്നാണ് പറയപ്പെടുന്നത്.
അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. "ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി ചെക്കൻ ആണിവൻ, പുള്ളി പണ്ട് പറഞ്ഞിട്ടുണ്ട് മല്ലു സിംഗ് റിലീസ് ആയി ഹിറ്റായതൊന്നും അറിഞ്ഞിട്ടില്ല. ഗുജറാത്തിലെ ഏതോ റിമോട്ട് വില്ലേജിൽ ആയിരുന്നു എന്ന്. അതായിരിക്കും ഗുജറാത്തി ഒക്കെ പുഷ്പം പോലെ അടിച്ചു വിടുന്നത്, ഹിന്ദി നാട്ടിൽ ചെന്ന് മലയാള സിനിമയ്ക്ക് വേണ്ടി സംസാരിച്ച് നമ്മുടെ ഉണ്ണി ചേട്ടൻ, ആദ്യമായി മലയാള സിനിമയിൽ നിന്നും ഒരു നടൻ ഇത്രയും ഫ്ലൂവന്റായി ഹിന്ദി സംസാരിക്കുന്ന ഒരേ ഒരു നടൻ. ആ റെക്കോർഡും ഉണ്ണി മുകുന്ദന്, റിയൽ പാൻ ഇന്ത്യൻ സ്റ്റാർ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഓർക്കൂട്ടിൽ ചാറ്റിംഗ്, പ്രണയം പറഞ്ഞത് 2010ൽ, അന്ന് മുതൽ ഒന്നിച്ച് താമസം; പ്രണയകാലമോർത്ത് കീർത്തി
അതേസമയം, ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ മാർക്കോ ബോക്സ് ഓഫീസിൽ അടക്കം മികച്ച പ്രകടനം കാഴ്ചവച്ച് മുന്നോട്ട് പോവുകയാണ്. നിലവിൽ മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് പതിപ്പുകളും പ്രദർശനത്തിനെത്തിയിട്ടുണ്ട്. ജനുവരി 3 മുതൽ തമിഴ് പതിപ്പും തിയറ്ററുകളിൽ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..