ഇങ്ങനെയും ആവേശമോ?, ഒമ്പത് ദിവസങ്ങളിലും തുടര്‍ച്ചയായി കേരളത്തില്‍ നേടിയ തുക കേട്ട് ഞെട്ടി മോളിവുഡ്

ആവേശത്തിന്റെ കുതിപ്പില്‍ ഞെട്ടി മോളിവുഡ്.

Fahadhs Aavesham nine days collection report out in Kerala box office hrk

ആവേശം കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രത്തിന് മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. ഇതിനകം ആവേശം ആഗോളതലത്തില്‍ 50 കോടിയിലധികം നേടിയിട്ടുണ്ട്. കേരളത്തില്‍ മാത്രം ആവേശം 30 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഫഹദിന്റെ ആവേശം ഒമ്പത് ദിവസങ്ങളില്‍ തുടര്‍ച്ചയായി കേരള ബോക്സ് ഓഫീസില്‍ മൂന്ന് കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മലൈക്കോട്ടൈ വാലിബൻ  5.85 കോടി നേടി ഓപ്പണിംഗില്‍ ഒന്നാമത് എത്തിപ്പോള്‍ പൃഥ്വിരാജിന്റെ ആടുജീവിതമാകട്ടെ കേരളത്തില്‍ 5.83 കോടി ആകെ നേടി റിലീസിന് രണ്ടാമതായിരുന്നു. ഫഹദിന്റെ ആവേശം  മൂന്നാം സ്ഥാനത്താണ്. ജയറാമിന്റെ ഓസ്‍ലര്‍ കേരളത്തില്‍ 3.10 കോടി റിലീസിന് നേടി നാലാമതും 3.35 കോടിയുമായി തൊട്ടുപിന്നിലും മഞ്ഞുമ്മല്‍ ബോയ്‍സ് മലയാള സിനിമകളില്‍ മമ്മൂട്ടി നായകനായ ഭ്രമയുഗം 3.05 കോടിയുമായി ആറാമതുമുണ്ട്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Read More: നാനിയുടെ വമ്പൻ ഹിറ്റ്, ജേഴ്‍സി തിയറ്ററുകളിലേക്ക് വീണ്ടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios