Asianet News MalayalamAsianet News Malayalam

രജനികാന്ത് ലോകേഷ് ചിത്രം 'കൂലി'യിലെ നിര്‍ണ്ണായക വേഷം വേണ്ടെന്ന് വച്ച് ഫഹദ് ഫാസില്‍

ഇപ്പോഴിതാ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമാകുവാന്‍ അണിയറപ്രവർത്തകർ ഫഹദ് ഫാസിലിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Fahadh Faasil Rejected Rajinikanth Lokesh Kanagarajs Coolie reason here vvk
Author
First Published Jul 13, 2024, 9:14 PM IST | Last Updated Jul 13, 2024, 9:14 PM IST

ചെന്നൈ: ലോകേഷ് കനകരാജിന്‍റെ അടുത്ത ചിത്രമാണ് രജനികാന്ത് നായകനായി എത്തുന്ന കൂലി. രജനികാന്തും കോളിവുഡിലെ പുതുതലമുറ താര സംവിധായകനും ഒന്നിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ ആരംഭിച്ചു കഴിഞ്ഞു. കാസ്റ്റിംഗിന്‍റെ അടക്കം കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന്  അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. 

ഇപ്പോഴിതാ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമാകുവാന്‍ അണിയറപ്രവർത്തകർ ഫഹദ് ഫാസിലിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ ഈ ഓഫര്‍ ഫഹദ് വേണ്ടെന്നുവച്ചു എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഡേറ്റ് പ്രശ്‌നങ്ങൾ കാരണമാണ് ഈ റോള്‍ ഫഹദ്  നിരസിച്ചത് എന്നാണ് വിവരം. 

ലോകേഷിന്‍റെ സൂപ്പർഹിറ്റ് ചിത്രമായ വിക്രമിന്‍റെ ഭാഗമായിരുന്നതിനാൽ ഫഹദും ലോകേഷും തമ്മിൽ നല്ല അടുപ്പത്തിലാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ (എൽസിയു) പ്രധാന ഭാഗമാണ് ഫഹദ് ചെയ്യുന്ന അമര്‍ എന്ന വേഷം. 

റിപ്പോർട്ടുകൾ പ്രകാരം കൂലിക്ക് വേണ്ടി ചിത്രത്തിന്‍റെ അണിയറക്കാര്‍ ഫഹദിനെ കാണുകയും അദ്ദേഹവുമായി ചിത്രത്തിലെ റോള്‍ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ പുഷ്പ അടക്കം നിരവധി പ്രോജക്ടുകൾ ചെയ്യുന്നതിനാൽ ഫാഫ പ്രോജക്റ്റിൽ സഹകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. രജനികാന്ത് നായകനായി എത്തുന്ന ജ്ഞാനവേലിന്‍റെ വേട്ടയാനിൽ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അടുത്തിടെ ചെന്നൈയിൽ വച്ച് വേട്ടയനിലെ തന്‍റെ വേഷത്തിനായി ഡബ്ബ് ചെയ്തിരുന്നു. 

38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് കൂലി. 1986 ല്‍ പുറത്തെത്തിയ മിസ്റ്റര്‍ ഭരത് എന്ന ചിത്രത്തിലാണ് രജനികാന്തും സത്യരാജും അവസാനമായി ഒരുമിച്ചെത്തിയത്. സണ്‍ പിക്ചേര്‍സാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അനിരുദ്ധ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കും. അടുത്ത വര്‍ഷം ആദ്യം ചിത്രം തീയറ്ററുകളില്‍ എത്തിയേക്കും. 

പറഞ്ഞ വാക്ക് മാറ്റാന്‍ വിജയ്: ദളപതി രസികര്‍ ആനന്ദത്തില്‍, വരുന്നത് വന്‍ സംഭവമോ?

'ഇന്ത്യന്‍ താത്ത എനി വാര്‍ മോഡില്‍': ഇന്ത്യന്‍ 3 വരും, ട്രെയിലര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

Latest Videos
Follow Us:
Download App:
  • android
  • ios