ഓര്‍മയുണ്ടോ ആ കുഞ്ഞ് എസ്‍തറെ?, ഫോട്ടോയുമായി താരം!

കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് എസ്‍തര്‍.

Esther Anil share her photo

മലയാളത്തിന്റെ യുവ നായികമാരിലെ പ്രതീക്ഷയാണ് എസ്‍തര്‍ അനില്‍. ദൃശ്യം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയായിരുന്നു എസ്‍തര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. എസ്‍തര്‍ അനിലിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ എസ്‍തര്‍ അനിലിന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

പ്രേക്ഷകര്‍ക്ക് എസ്‍തറിന്റെ കുട്ടിക്കാലം മുതലേ അറിയാവുന്നതാണ്. എസ്‍തറിന്റെ കുട്ടിക്കാലത്തെ രൂപം പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ കണ്ടതാണെങ്കിലും ഇപോള്‍ പങ്കുവെച്ച ഫോട്ടോയും ഏറെ ശ്രദ്ധ നേടുകയാണ്. ഒട്ടേറെ പേരാണ് ഫോട്ടോയ്‌ക്ക് കമന്റുകളുമായി എത്തുന്നത്. കുട്ടി എസ്‍തര്‍ എന്നുതന്നെയാണ് താരം ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നല്ലവൻ എന്ന സിനിമയിലുടെ 2010ലാണ് എസ്‍തര്‍ വെള്ളിത്തിരയിലെത്തിയത്.

മലയാളത്തില്‍ ഓള് എന്ന സിനിമയിലൂടെ നായികയായ എസ്‍തര്‍ തമിഴ് ചിത്രമായ കുഴലിയിലും തെലുങ്ക് ചിത്രമായ ജോഹാറിലും പ്രധാന കഥാപാത്രമായിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios