രാജ്യാന്തര ചലച്ചിത്രമേള വെബ്സൈറ്റിൽ പിഴവ്; മലയാളത്തിലെ മുതിർന്ന സംവിധായകന്റെ ചിത്രം മാറി

ഡിസംബര്‍ 13 മുതലാണ് ചലച്ചിത്രോത്സവം തുടങ്ങുന്നത്. 

Error on International Film Festival of kerala 2024 website

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള വെബ്സൈറ്റിൽ പിഴവ്. സംവിധായകൻ എം കൃഷ്ണൻ നായരുടെ ചിത്രത്തിന് പകരം, സാഹിത്യകാരൻ എം കൃഷ്ണൻ നായരുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. പഴയ സിനിമകളുടെ പ്രദർശന വിഭാഗത്തിലാണ് സംവിധായകന്‍റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. 

1965 ൽ പുറത്തിറങ്ങിയ കാവ്യമേള എന്ന ചിത്രം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിൽ സംവിധായകനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് സാഹിത്യ നിരൂപകനായ പ്രൊഫ. എം കൃഷ്ണൻ നായരുടെ ചിത്രം മാറി ഉൾപ്പെടുത്തിയത്. അതേസമയം, ഇന്നലെ മുതല്‍ ഡെലിഗേറ്റ് കിറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. 

29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആയിരുന്നു. ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞു. 

സിനിമാ പ്രേമികളുടെ വണ്ടികള്‍ പുറപ്പെട്ടുതുടങ്ങി; അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്കൊരുങ്ങി തിരുവനന്തപുരം

മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ് എഫ് കെ യും പിന്തുടരുന്നതെന്നു മന്ത്രി പറഞ്ഞു. പുതുമയും ജനപിന്തുണയും കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായി കേരള രാജ്യാന്തര ചലച്ചിത്ര മേള മാറി. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യവും പഴയകാല മലയാള ചലച്ചിത്രനടിമാർക്കുള്ള ആദരവും ഈ മേളയുടെ സ്ത്രീ പക്ഷ നിലപാടുകളുടെ ഉദാഹരണങ്ങളാണ്. പതിമൂവായിരത്തോളം ഡെലിഗേറ്റുകൾ എത്തുന്ന ചലച്ചിത്ര മേളയുടെ ഈ പതിപ്പ് ലോക സിനിമ ഭൂപടത്തിൽ കേരളത്തെ കൂടുതൽ ശ്രദ്ധേയമാക്കും. മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെ 29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios