വീണ്ടും പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ജോജു ജോര്‍ജ്; 'ഇരട്ട' പുതുവര്‍ഷത്തില്‍

നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം

eratta malayalam movie starring joju george to be released on 2023 martin prakkat

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരട്ട. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം പുതുവത്സര സമ്മാനമായി പ്രേക്ഷകരിലേക്ക് എത്തും. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയായിരിക്കും ഇരട്ടയിലേതെന്ന് അണിയറക്കാര്‍ പറയുന്നു. 

നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകൾക്കു ശേഷമാണ് രോഹിത് എം ജി കൃഷ്ണന്‍ ആദ്യ ഫീച്ചര്‍ ചിത്രവുമായി എത്തുന്നത്. മാർട്ടിൻ പ്രക്കാട്ട് - ജോജു ജോർജ് ഒരുമിച്ച നായാട്ടിന് ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഫിലിം ക്രിട്ടിക്സ് അവാർഡിലും മികച്ച സംവിധായകനുള്ള അവാർഡ് നായാട്ടിന്റെ സംവിധായകർ മാർട്ടിൻ പ്രക്കാട്ടിനായിരുന്നു. അഞ്ജലി, ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ അബ്ദുസമദ്, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : കഥ പൂർത്തിയാക്കാൻ ചോളന്മാർ വരുന്നു; 'പൊന്നിയിൻ സെൽവൻ 2' റിലീസ് പ്രഖ്യാപിച്ചു

eratta malayalam movie starring joju george to be released on 2023 martin prakkat

 

സമീർ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രാഹകന്‍. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. പ്രേക്ഷകര്‍ എന്നും ഓർത്തിരിക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച അപ്പു പാത്തു ഫിലിംസിന്റെയും മാർട്ടിൻ പ്രക്കാട് ഫിലിംസിന്റെയും പ്രേക്ഷകർക്കുള്ള പുതുവത്സര സമ്മാനം കൂടിയാണ് ഇരട്ട. പി ആർ ഒ പ്രതീഷ് ശേഖർ.

Latest Videos
Follow Us:
Download App:
  • android
  • ios