ഫരീദാബാദിലേത് തുടക്കം മാത്രം, ചിത്രീകരണം 20 രാജ്യങ്ങളില്‍; യഥാര്‍ഥ 'പാന്‍ ഇന്ത്യന്‍' ആവാന്‍ എമ്പുരാന്‍

യുഎഇ, യുഎസ്, റഷ്യ പ്രധാന ലൊക്കേഷനുകള്‍

empuraan to be filmed in 20 countries will be a true pan indian movie mohanlal prithviraj sukumaran lyca productions nsn

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ എമ്പുരാനോളം ഓളം സൃഷ്ടിച്ചിരിക്കുന്ന മറ്റൊരു ചിത്രമില്ല. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെ അതിന് കാരണം. നാല് വര്‍ഷം മുന്‍പ് ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കാറ്. കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയ സിനിമയുടെ ചിത്രീകരണം ഏറ്റവുമൊടുവില്‍ ആരംഭിച്ചിരിക്കുകയാണ്. ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ ഇന്നലെയാണ് എമ്പുരാന്‍ ചിത്രീകരണത്തിന് തുടക്കമായത്.

ചിത്രീകരിക്കുന്ന ലൊക്കേഷനുകളുടെ കാര്യം പരിഗണിക്കുമ്പോള്‍ ആഗോളമാണ് എമ്പുരാന്‍. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. യുഎഇ, യുഎസ്, റഷ്യ എന്നിവിടങ്ങളാണ് അതില്‍ പ്രധാനം. നിരവധി ഷെഡ്യൂളുകളിലാവും പൃഥ്വിരാജ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക. ഫരീദാബാദിൽ നിന്നും ഡോക്ക്, കാർഗിൽ, ഡാർജിലിംഗ് എന്നിവിടങ്ങളിലേക്കാണ് ചിത്രം ഷിഫ്റ്റ് ചെയ്യപ്പെടുക. വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. 

empuraan to be filmed in 20 countries will be a true pan indian movie mohanlal prithviraj sukumaran lyca productions nsn

 

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ പൂജ ചടങ്ങിനായി മോഹൻലാൽ നാലാം തീയതി തന്നെ ദില്ലിയിൽ എത്തിയിരുന്നു. എന്നാല്‍ ഈ ഷെഡ്യൂളിൽ മോഹൻലാൽ അഭിനയിക്കുന്നില്ല. ദില്ലിയിൽ നിന്നും മടങ്ങി കൊച്ചിയിയിലെത്തുന്ന മോഹൻലാൽ ബറോസിൻ്റെ ഡബ്ബിംഗ് പൂർത്തിയാക്കി മൈസൂറിൽ വൃഷഭ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിൽ ജോയിൻ ചെയ്യും. ഈ ഷെഡ്യൂളോടെ വൃഷഭ പൂർത്തിയാകും. തുടർന്ന് എമ്പുരാനില്‍ അഭിനയിച്ച് തുടങ്ങും. അതേസമയം വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്ക് പറ്റി വിശ്രമത്തിലായിരുന്ന പൃഥ്വിരാജ് വീണ്ടും തന്റെ കർമ്മ രംഗത്ത് വീണ്ടും സജീവമാവുകയാണ്. ഈ കാലയളവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളില്‍ സജീവമായി പങ്കെടുക്കുകയായിരുന്നു പൃഥ്വിരാജ്. 

empuraan to be filmed in 20 countries will be a true pan indian movie mohanlal prithviraj sukumaran lyca productions nsn

 

എമ്പുരാന്‍റെ മറ്റ് അണിയറക്കാര്‍: സംഗീതം ദീപക് ദേവ്, ഛായാഗ്രഹണം സുജിത് വാസുദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം 
മോഹൻദാസ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, സംഘട്ടനം സ്റ്റണ്ട് സിൽവ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വാവ, ക്രിയേറ്റീവ് ഡയറക്ടർ നിർമ്മൽ സഹേദവ്, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ, ഫിനാൻസ്  കൺട്രോളർ മനോഹരൻ പയ്യന്നൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് സുരേഷ് ബാലാജി, ജോർജ് പയസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷൻസ് ജികെഎം തമിഴ് കുമരൻ, പ്രൊജക്റ്റ് -ഡിസൈൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, പ്രൊഡക്ഷൻ മാനേജർ ശശിധരൻ കണ്ടാണിശ്ശേരി, പ്രൊഡക്ഷൻ 
എക്സിക്യൂട്ടീവ് സജി സി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, ഫോട്ടോ സിനെറ്റ് സേവ്യർ, പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : 'ലിയോ'യിലെ സര്‍പ്രൈസ് കമല്‍ ഹാസനോ ഫഹദോ? ട്രെയ്‍ലറിലെ 'എല്‍സിയു' റെഫറന്‍സുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios