ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവിൽ ബിഗ് ബോസ് കപ്പുയർത്തി എൽവിഷ്, സമ്മാനത്തുക എത്ര ?
കഴിഞ്ഞ ദിവസം ആയിരുന്നു സൽമാൻ ഖാൻ അവതാരകനായി എത്തിയ ബിഗ് ബോസ് ഒടിടി ഗ്രാൻഡ് ഫിനാലെ.
ഏറെ നാളത്തെ പോരാട്ടത്തിന് ഒടുവിൽ ബിഗ് ബോസ് ഒടിടി വിജയിയെ കണ്ടെത്തി. സീസണിലൂടെ ആരാധകരുടെ പ്രിയ താരങ്ങളായി മാറിയ എൽവിഷ് യാദവും അഭിഷേക് മൽഹാനും തമ്മിലായിരുന്നു കിരീടത്തിനായുള്ള പ്രധാന മത്സരം. ഒടുവിൽ എൽവിഷ് യാദവ് കപ്പുയർത്തുക ആയിരുന്നു. അഭിഷേക് മൽഹാൻ ആണ് ഫസ്റ്റ് റണ്ണറപ്പ്.
കഴിഞ്ഞ ദിവസം ആയിരുന്നു സൽമാൻ ഖാൻ അവതാരകനായി എത്തിയ ബിഗ് ബോസ് ഒടിടി ഗ്രാൻഡ് ഫിനാലെ. ആറ് താരങ്ങളുമായി മുന്നോട്ട് പോയ ഫൈനൽ വീക്കിൽ നിന്നും മിഡ് വീക്ക് എവിക്ഷനിലൂടെ ജിയ ശങ്കർ പുറത്തായി. ശേഷം എൽവിഷ് യാദവ്, അഭിഷേക് മൽഹാൻ, പൂജ ഭട്ട്, ബേബിക ധുർവെ, മനീഷ റാണി എന്നിവരായിരുന്നു ടോപ് ഫൈവിൽ എത്തിയ താരങ്ങൾ. 25 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.
പാട്ടൊന്നും അല്ല, നാൻ ഉയിരയെ കൊടുപ്പേൻ; രജനിയെ കുറിച്ച് അനിരുദ്ധ്, ഇമോഷണലായി സുപ്പർതാരം
ജൂണിൽ ആയിരുന്നു ബിഗ് ബോസ് ഒടിടി സംപ്രേക്ഷണം തുടങ്ങുന്നത്. ടിവി താരം ഫലഖ് നാസ്, സീരിയല്‍ നടിയായ ജിയ ശങ്കര്‍, യൂട്യൂബര്‍ അഭിഷേക് മല്‍ഹാന്‍, ടിവി താരം ആകാൻക്ഷ പുരി, ടിവി അങ്കറും, കൊമേഡിയനുമായ സൈറസ് ബറൂച്ച, സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സര്‍ മനീഷ റാണി, നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ ഭാര്യയായ ആലിയ, ടിവി സീരിയല്‍ നടി ബേബിക ധ്രുവ്, നടന്‍ അവിനാഷ് സച്ചിദേവ്, സോഷ്യല്‍ മീഡിയ താരമായ പുനീത് സൂപ്പര്‍ സ്റ്റാര്‍ എന്ന പുനീത് കുമാര്‍, പ്രശസ്ത നടി പൂജഭട്ട് എന്നിവരായിരുന്നു മത്സരാർത്ഥികൾ. പിന്നാലെ വൈൽഡ് കാർഡുകളായി എൽവിഷ് യാദവും ആഷിക ഭാട്ടിയയും ഹൈസിനുള്ളിൽ എത്തി. എന്നാൽ ആഷികയ്ക്ക് അധികനാൾ അവിടെ നിൽക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..