നവാഗത സംവിധായകന്‍റെ ചിത്രം; 'ഈ ബന്ധം സൂപ്പറാ' തിയറ്ററുകളിലേക്ക്
മേജർ രവി, കോഴിക്കോട് നാരായണൻ നായർ, കുട്ട്യേടത്തി വിലാസിനി തുടങ്ങിയവര്‍
വിദ്യാർത്ഥികളായ അബിൻ ജോസഫ്, ദേവിക രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എൻ രാമചന്ദ്രൻ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ബന്ധം സൂപ്പറാ... എന്ന ചിത്രം ഈ മാസം പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു. മേജർ രവി, കോഴിക്കോട് നാരായണൻ നായർ, കുട്ട്യേടത്തി വിലാസിനി, ദീപക് ധർമ്മടം, പ്രകാശ് പയ്യാനക്കൽ, എൻ രാമചന്ദ്രൻ നായർ, രമ്യ കൃഷ്ണൻ, അഞ്ജു കൃഷ്ണ, ബാലതാരങ്ങളായ ശ്രീലക്ഷ്മി, ബേബി ഗൗരി, ബേബി ആദ്യ രഞ്ജിത്ത് തുടങ്ങിയവരോടൊപ്പം മറ്റു കുട്ടികളും അദ്ധ്യാപകരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുന്ന മക്കളുടെ ഈ കാലഘട്ടത്തിൽ, വൃദ്ധസദനത്തിൽ നിന്നും അന്തേവാസികളായ ഒരു അച്ഛനെയും അമ്മയെയും ദത്തെടുക്കുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥികളും അവർക്ക് നിയമ സംരക്ഷണം നൽകുന്നതിന് ശ്രമിക്കുന്ന അദ്ധ്യാപകരുടെയും രക്ഷാകർത്തൃ സമിതിയുടെയും കഥ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ഈ ബന്ധം സൂപ്പറാ. കുട്ടികൾക്ക് സിനിമയോടുള്ള താല്‍പര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ മാനേജ്മെൻറും അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് ലിറ്റിൽ ഡാഫോദിൽസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ടി മുരളീധരൻ, തിരക്കഥ വി ഉണ്ണിക്കൃഷ്ണൻ, ഛായാഗ്രഹണം അദ്വൈത്, അനുരാജ്, തസ്ലി മുജീബ്, ഗാനരചന ഷാബി പനങ്ങാട്, സംഗീതം സാജൻ കെ റാം, ആലാപനം ചെങ്ങന്നൂർ ശ്രീകുമാർ, കൊല്ലം അഭിജിത്ത്, കീർത്തന കോഴിക്കോട്, പശ്ചാത്തല സംഗീതം എ എഫ് മ്യൂസിക്കൽസ്, എഡിറ്റിംഗ് തസ്ലി മുജീബ്, പ്രൊഡക്ഷൻ കൺട്രോളർ ടി പി സി വളയന്നൂർ, കോസ്റ്റ്യൂംസ് ലിജി, ചമയം അശ്വതി, ജോൺ, ശാരദ പാലത്ത്, രഞ്ജിത്ത് രവി, വിഎഫ്എക്സ് സവാദ്, അസിസ്റ്റന്റ് ഡയറക്ടർ മൃദു മോഹൻ, കൊറിയോഗ്രാഫി ലിജി അരുൺകുമാർ, ബാലു പുഴക്കര, പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : സിനിമാ മോഹിയുടെ കഥയുമായി 'ജവാന്‍ വില്ലാസ്'; ടൈറ്റില്‍ ലോഞ്ച് ഒറ്റപ്പാലത്ത്