അഡ്വാന്‍സ് ബുക്കിംഗില്‍ ആരാണ് മുന്നില്‍ ഡങ്കിയോ സലാറോ?: കണക്കുകള്‍ ഇങ്ങനെ

രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഹിന്ദിയിൽ 2836 ഷോകളിലായി ഡങ്കിയുടെ 33770 ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ച ശനിയാഴ്ച വിറ്റുപോയി എന്നാണ് റിപ്പോർട്ട്.

Dunki salaar advance booking Shah Rukh Khan film earns 1.24 crore so far vvk

മുംബൈ: ബോക്സോഫീസ് കാത്തിരിക്കുന്ന ക്ലാഷാണ് ഡിസംബറിന്‍റെ അവസാനം ഇന്ത്യന്‍ ബോക്സോഫീസ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഈ വര്‍ഷത്തെ മൂന്നാമത്തെ 1000 കോടി ഹിറ്റ് പ്രതീക്ഷിച്ച് എത്തുന്ന ഷാരൂഖ് ഖാന്‍റെ ഡങ്കിയും. കെജിഎഫിന്‍റെ അണിയറക്കാന്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സലാറും തമ്മിലാണ്. ഒരു ദിവസത്തിന്‍റെ വ്യത്യാസത്തില്‍ ക്ലാഷ് നടക്കുന്നത്. ഷാരൂഖിന്‍റെ ഡങ്കി ഡിസംബര്‍ 21നും, സലാര്‍ ഡിസംബര്‍ 22നും റിലീസാകും. 

രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഹിന്ദിയിൽ 2836 ഷോകളിലായി ഡങ്കിയുടെ 33770 ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ച ശനിയാഴ്ച വിറ്റുപോയി എന്നാണ് റിപ്പോർട്ട്. പ്രഭാസിന്റെ സലാറുമായി ഏറ്റുമുട്ടുന്നതിനാൽ ആദ്യത്തെ കുറച്ചു ദിവസത്തെ കളക്ഷന്‍ ഡങ്കിക്ക് പ്രധാനപ്പെട്ടതാണ്. ഹിന്ദിയില്‍ മാത്രമാണ് ഡങ്കി റിലീസ്.  ആദ്യ ദിനത്തില്‍ ഡങ്കി 1.24 കോടിയാണ് ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത്. 

അതേ സമയം സലാര്‍ ആദ്യ ദിനത്തില്‍ 1.05 കോടി രൂപ അഡ്വാന്‍സ് ബുക്കിംഗ് ആദ്യ ദിനത്തില്‍ രേഖപ്പെടുത്തി. തെലുങ്ക് പതിപ്പ് 80.30 ലക്ഷം, മലയാളം 21.03 ലക്ഷം, തമിഴ് 1.76 ലക്ഷം, കന്നട 19,000, ഹിന്ദി 2.06 ലക്ഷം എന്നിങ്ങനെയാണ് ആദ്യ ദിന അഡ്വാന്‍സ് ബുക്കിംഗ്. ഇതുവരെ 867 ഷോകള്‍ക്ക് വേണ്ടി സലാറിന്‍റെ 51280 ടിക്കറ്റുകള്‍ വിറ്റുവെന്നാണ് കണക്ക്.  

ഇതോടെ ആദ്യദിനത്തില്‍ ഷാരൂഖ് ചിത്രമാണ് നേരിയ മേല്‍ക്കൈ നേടിയിരിക്കുന്നത് എന്നാണ് വിവരം. അതേ സമയം 10 ലക്ഷത്തിലധികം പേര്‍ സലാര്‍ കാണാൻ ആഗ്രഹിക്കുന്നതായി ബുക്ക് മൈ ഷോയില്‍ രേഖപ്പെടുത്തി എന്നാണ് വിവരം.

പത്ത് ലക്ഷത്തിലധികം പേര്‍ പ്രഭാസ് ചിത്രം സലാര്‍ കാണാൻ താല്‍പര്യം പ്രകടിപ്പിച്ച് ബുക്ക് മൈ ഷോയില്‍ ഇൻടറസ്റ്റ് രേഖപ്പെടുത്തിയത് ഒരു റെക്കോര്‍ഡാണ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. സലാറിന്റെ പ്രമോഷനെ തിരക്കുകളിലാണ് പൃഥ്വിരാജടക്കമുള്ളവര്‍. പ്രഭാസിനൊപ്പം നിര്‍ണായക വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത് എന്നതിനാല്‍ മലയാളികളും വലിയ ആവേശത്തിലാണ്. 

വര്‍ദ്ധരാജ് മന്നാര്‍ എന്ന കഥാപാത്രം ചിത്രത്തിലെ ദേവ എന്ന സലാറിന്റെ അടുത്ത സുഹൃത്താണ് എന്നാണ് ലഭ്യമാകുന്ന പ്രമോഷണല്‍ മെറ്റീരിയലില്‍  നിന്നും നേരത്തെ സംവിധായകൻ പ്രശാന്ത് നീല്‍ തന്നെ പ്രമേയത്തെ കുറിച്ച് വെളിപ്പെടുത്തിയതില്‍ നിന്നും വ്യക്തമാകുന്നത്.

ലോകേഷ് രജനി ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചു: ചെയ്യില്ലെന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍, കാരണം ഇതാണ്.!

ഡങ്കിയും സലാറും ക്ലാഷില്‍: ആദ്യ ദിനം ഏത് ചിത്രം കൂടുതല്‍ കളക്ഷന്‍ നേടും, കണക്കുകള്‍ ഇങ്ങനെ.!
 

Latest Videos
Follow Us:
Download App:
  • android
  • ios