'അടുത്ത ആയിരം കോടി മണക്കുന്നു': ഡങ്കി ടീസര്‍ നല്‍കുന്ന സൂചന

ബോളിവുഡിലെ വന്‍ ഹിറ്റുകളായ മുന്നാഭായി സീരിസ്, പികെ, 3 ഇഡിയറ്റ്സ് ഒക്കെ ഒരുക്കിയ രാജ് കുമാര്‍ ഹിരാനിയാണ് ഡങ്കി സംവിധാനം ചെയ്യുന്നത്. 

Dunki Drop 1: fans Decoding Shah Rukh Khan role said next 1000 cr vvk

മുംബൈ: ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ 58ാം ജന്മദിനം ആഘോഷിക്കുന്ന നാളിലാണ് ഫാന്‍സിന് ആഘോഷിക്കാനായി അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ഡങ്കിയുടെ ആദ്യത്തെ ടീസര്‍ എത്തിയത്. ഡ്രോപ്പ് 1 എന്നാണ് പുറത്തിറക്കിയ ടീസറിനെ അണിയറക്കാര്‍ പറയുന്നത്. നേരത്തെ തന്നെ പുതിയ ചിത്രത്തിന്‍റെ ടീസര്‍, ട്രെയിലര്‍ എന്നൊക്കെ പറയുന്ന രീതി ജവാന്‍ തൊട്ട് ഷാരൂഖ്  നിര്‍ത്തിയിട്ടുണ്ട്. അന്ന് ജവാന്‍ ട്രെയിലറിനെ പ്രിവ്യൂ എന്ന് പറഞ്ഞാണ് ഇറക്കിയത്. ഒരു മിനുട്ട് 47 സെക്കന്‍റാണ് ഇപ്പോള്‍ ഇറക്കിയ ഡങ്കി വീഡിയോയുടെ ദൈര്‍ഘ്യം. 

ബോളിവുഡിലെ വന്‍ ഹിറ്റുകളായ മുന്നാഭായി സീരിസ്, പികെ, 3 ഇഡിയറ്റ്സ് ഒക്കെ ഒരുക്കിയ രാജ് കുമാര്‍ ഹിരാനിയാണ് ഡങ്കി സംവിധാനം ചെയ്യുന്നത്. വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. വിക്കി കൌശന്‍, തപ്സി, ബൊമന്‍ ഇറാനി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 

വീഡിയോയില്‍ ഷാരൂഖിനെ ആദ്യം കാണിക്കുന്നത് ഒരു നീങ്ങുന്ന ട്രെയിന്‍റെ വാതിലിന് അടുത്ത് നില്‍ക്കുന്നതാണ്. ഇത് ശരിക്കും ക്ലാസിക്ക് ചിത്രം  ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വരുന്നത്. 

രാജ്‌കുമാർ ഹിരാനി വളരെ കളര്‍ഫുള്ളായ ഒരു കഥയാണ് പറയുന്നത് എന്ന സൂചനയാണ് ഇറങ്ങിയ വീഡിയോ നല്‍കുന്നത്. നാല് സുഹൃത്തുക്കളുടെ ഹൃദയസ്‌പർശിയായ കഥ, അവരുടെ സ്വപ്നങ്ങൾ പൂര്‍ത്തീകരിക്കാന്‍ വിദേശത്തേക്ക് കുടിയേറാന്‍ ശ്രമിക്കുന്നു. ആ യാത്രയാണ് ചിത്രം പറയുന്നത്. 

യഥാർത്ഥ ജീവിതാനുഭവങ്ങളില്‍ നിന്നാണ് "ഡങ്കി" ഉണ്ടാക്കിയതെന്നും. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കാഴ്ചയാണ് ഇതെന്നും രാജ് കുമാര്‍ ഹിരാനി തന്നെ ഒരിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നിവർ ചേർന്നാണ് ഡങ്കി നിര്‍മ്മിക്കുന്നത്. അഭിജാത് ജോഷി, രാജ്കുമാർ ഹിരാനി, കനിക ധില്ലൻ എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. ഡിസംബർ 22 നാണ് ചിത്രത്തിന്‍റെ റിലീസ്. അടുത്ത ആയിരം കോടിയാണ് എന്ന രീതിയിലാണ് യൂട്യൂബിലും മറ്റും ഡങ്കി വീഡിയോയ്ക്ക് താഴെ കമന്‍റ് വരുന്നത്. 

'യോഗിജിയുടെ കണ്ണീരും' രക്ഷിച്ചില്ല; ബോംബായി കങ്കണയുടെ തേജസ്; 60 കോടി ചിലവില്‍ ഒരുക്കിയ പടം ഇതുവരെ നേടിയത്

ജൂനിയര്‍ എന്‍ടിആര്‍ ആ നേട്ടം നേടിയപ്പോള്‍, ആശങ്കയിലായ രാം ചരണ്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത.!

Latest Videos
Follow Us:
Download App:
  • android
  • ios