വമ്പന്‍ സര്‍പ്രൈസ്! ബാലയ്യയുടെ പുതിയ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ആ യുവ സൂപ്പര്‍താരം?

ബാലയ്യയുടെ കരിയറിലെ 109-ാം ചിത്രം

dulquer salmaan to act with nandamuri balakrishna in telugu movie nbk 109 nsn

മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു കാലം വരെ ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നു തെലുങ്ക് താരം നന്ദമുറി ബാലകൃഷ്ണയുടെ സിനിമകളിലെ രം​ഗങ്ങള്‍. ലോജിക്ക് ഇല്ലാത്ത ആക്ഷന്‍ രം​ഗങ്ങളുടെ പേരിലായിരുന്നു കൂടുതല്‍ പരിഹാസവും. എന്നാല്‍ ഇപ്പോള്‍ ബാലയ്യ തെലുങ്കിലെ ബോക്സ് ഓഫീസ് സ്റ്റാര്‍ കൂടിയാണ്. 2021 മുതല്‍ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. അവസാന റിലീസ് ഭ​ഗവന്ദ് കേസരിക്ക് ശേഷം ബാലയ്യ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വാള്‍ട്ടര്‍ വീരയ്യ ഉള്‍പ്പെടെ ഒരുക്കിയ കെ എസ് രവീന്ദ്രയാണ് (ബോബി). ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന കാസ്റ്റിം​ഗ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മലയാളി സിനിമാപ്രേമികള്‍ക്കും കൗതുകം പകരുന്നതാണ്.

മലയാളത്തിലെ യുവസൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാനടി, സീതാരാമം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള താരമാണ് ദുല്‍ഖര്‍. നന്ദമുറി ബാലകൃഷ്ണയുടെ കോമ്പിനേഷനിലേക്ക് ദുല്‍ഖര്‍ വന്നാല്‍ എങ്ങനെയുണ്ടാവുമെന്ന് അറിയാനുള്ള കൗതുകത്തിലാണ് സിനിമാപ്രേമികള്‍. പിങ്ക് വില്ല ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോ​ഗിക പ്രതികരണം ഇതുവരെ എത്തിയിട്ടില്ല. അത് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. 

 

അഭിലാഷ് ജോഷിയുടെ സംവിധാനത്തിലെത്തിയ ബി​ഗ് ബജറ്റ് ആക്ഷന്‍ ചിത്രം കിം​ഗ് ഓഫ് കൊത്തയായിരുന്നു ദുല്‍ഖറിന്‍റെ അവസാന റിലീസ്. മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രം ത​ഗ് ലൈഫ്, സൂര്യ നായകനാവുന്ന തമിഴ് ചിത്രം പുറനാനൂറ്, വെങ്ക് അട്‍ലൂരിയുടെ തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍ എന്നിവയാണ് ദുല്‍ഖറിന്‍റെ അപ്കമിം​ഗ് പ്രോജക്റ്റുകള്‍. അതേസമയം ബോക്സ് ഓഫീസില്‍ മിനിമം ​ഗ്യാരന്‍റിയുള്ള നായകന്‍ എന്ന നിലയിലാണ് തെലുങ്ക് സിനിമയില്‍ നിലവില്‍ ബാലയ്യയുടെ സ്ഥാനം. 

ALSO READ : രജനി, അജിത്ത് ആരാധകര്‍ക്ക് 'കണ്ണൂര്‍ സ്ക്വാഡി'ല്‍ എന്താണ് കാര്യം? സോഷ്യല്‍ മീഡിയ റിയാക്ഷനുകള്‍ക്ക് പിന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios