ദുല്‍ഖര്‍ സല്‍മാന്‍ പിന്‍മാറി; കമല്‍ ചിത്രത്തിലെ റോള്‍ ഏല്‍പ്പിക്കാന്‍ മണിരത്നം തേടുന്നത് ഈ സൂപ്പര്‍താരത്തെ.!

 ഷെഡ്യൂളിലെ പൊരുത്തക്കേടുകൾ കാരണം ദുൽഖർ സൽമാൻ തഗ്ഗ് ലൈഫില്‍ നിന്നും പിന്‍മാറിയെന്നാണ് പുറത്തുവന്ന വിവരം.
 

Dulquer Salmaan no longer part of Mani Ratnam's Thug Life mani rathnam seek replace this star vvk

കൊച്ചി: കോളിവുഡ് ഇതിഹാസങ്ങളായ കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ ചിത്രം. കമലിന്‍റെ കരിയറിലെ വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. സിനിമയിൽ തൃഷ കൃഷ്ണൻ നായികയായി എത്തും എന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. ദുല്‍ഖര്‍ സല്‍മാനൊപ്പം മലയാളത്തില്‍ നിന്ന് ജോജു ജോര്‍ജ് ചിത്രത്തിന്‍റെ ഭാഗമാകും എന്നാണ് ആദ്യം വിവരം പുറത്തുവന്നത്.  എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഷെഡ്യൂളിലെ പൊരുത്തക്കേടുകൾ കാരണം ദുൽഖർ സൽമാൻ തഗ്ഗ് ലൈഫില്‍ നിന്നും പിന്‍മാറിയെന്നാണ് പുറത്തുവന്ന വിവരം.

മണിരത്നമോ ചിത്രത്തിന്‍റെ പ്രധാന നിര്‍മ്മാതാക്കളായ കമലിന്‍റെ തന്നെ രാജ്കമല്‍ ഇന്‍റര്‍നാഷണലോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇത് സംബന്ധിച്ച് നടത്തിയിട്ടില്ല. എന്തായാലും ദുല്‍ഖര്‍ സല്‍മാന്‍ ഉപേക്ഷിച്ച റോളിലേക്ക് തമിഴ്താരം സിമ്പുവിനെ പരിഗണിക്കുന്നുണ്ട് മണിരത്നം എന്നാണ് പുതിയ വാര്‍ത്ത. 

നിലവില്‍ രാജ്കമല്‍ നിര്‍മ്മിക്കുന്ന എസ്.ടി.ആര്‍ 48 എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സിമ്പു. നേരത്തെ മണിരത്നത്തിന്‍റെ സെക്ക ചൊകന്ത വാനം എന്ന ചിത്രത്തില്‍ ഒരു  പ്രധാന വേഷത്തില്‍ സിമ്പു അഭിനയിച്ചിരുന്നു. 

അതേ സമയം രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് തഗ്ഗ് ലൈഫില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. 

നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ്  മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. 

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ഇന്‍സ്റ്റ ഇന്‍ഫ്ലൂവെന്‍സര്‍ ഗ്രീഷ്മയ്ക്കെതിരെ സോഷ്യല്‍ മീഡിയ താരം അമല ഷാജിയുടെ അമ്മയുടെ അധിക്ഷേപം; വിവാദം

വിവാഹ വേഷത്തിൽ മാളവികയും തേജസും, ഓർമ പങ്കിട്ട് താരം

Latest Videos
Follow Us:
Download App:
  • android
  • ios