പ്രീ ബുക്കിങ്ങിൽ മികച്ച കളക്ഷൻ; ഹൗസ്ഫുൾ ഷോകൾ, ഓണം കളറാക്കാൻ 'കിംഗ് ഓഫ് കൊത്ത'

ചിത്രം 24ന് തിയറ്ററുകളിൽ എത്തും. 

Dulquer Salmaan movie King of Kotha pre booking ongoing nrn

ണം റിലീസിന് തയ്യാറെടുക്കുക ആണ് മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്ത. ഒരുപക്ഷേ ഈ ആഘോഷ വേളയിൽ ഇത്രത്തോളം കാത്തിരിപ്പ് ഉയർത്തുന്ന ചിത്രം വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. രാജു എന്ന കഥാപാത്രമായെത്തുന്ന പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ ഹൈ ബഡ്ജറ്റ് ചിത്രം തിയേറ്ററിൽ എത്താൻ ഇനി രണ്ടു നാൾ മാത്രമാണ് ബാക്കി. ഇതിനിടിൽ നടക്കുന്ന പ്രീ ബുക്കിങ്ങിൽ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 

പ്രീ ബുക്കിങ്ങിൽ 2.5 കോടിയിൽപ്പരം കിം​ഗ് ഓഫ് കൊത്ത കളക്ട് ചെയ്തു എന്നാണ് അണിയറ പ്രവർത്തകർ പറുന്നത്. ഒപ്പം ഹൗസ് ഫുൾ ഷോകളാണ് നടക്കാൻ ഇരിക്കുന്നതും. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച അടുപ്പിച്ചുള്ള ഷോകളിലും മികച്ച ബുക്കിം​ഗ് ആണ് നടക്കുന്നതെന്നാണ് വിവരം. 

ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ഈ സിനിമ, തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന മലയാളത്തിലെ കൾട്ട് ക്ലാസ്സിക് ചിത്രമാണ്. നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കിംഗ് ഓഫ് കൊത്തയുടെ പുലിക്കളി അരങ്ങേറും.
ചിത്രം 24ന് തിയറ്ററുകളിൽ എത്തും. 

Dulquer Salmaan movie King of Kotha pre booking ongoing nrn

ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ മുതൽ ത്രിപ്പൂണിത്തുറ അത്തച്ചമയം ഘോഷ യാത്രയിൽ വരെ കിംഗ് ഓഫ് കൊത്തയുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടുള്ള പ്രചരണ പരിപാടികൾ ചൂടേറുമ്പോൾ, ഇന്ന്  ദുബൈയിലെ ഓറിയോൺ മാളിൽ പ്രീ റിലീസ് ഇവന്റ് നടക്കുകയാണ്. വൈകിട്ടോടെ കിംഗ് ഓഫ് കൊത്തയുടെ താരങ്ങൾ ഒരുമിക്കുന്ന വമ്പൻ ഈവന്റ നടക്കും. 

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന കിംഗ് ഓഫ് കദുൽഖറിനോടൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Dulquer Salmaan movie King of Kotha pre booking ongoing nrn

ലത രജനികാന്തിന് എതിരെയുള്ള തട്ടിപ്പ് കേസ്: കേസ് റദ്ദാക്കിയ വിധിക്കെതിരെ ഹർജി

ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Latest Videos
Follow Us:
Download App:
  • android
  • ios