ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യ ചിത്രം "കാന്ത"; ടൈറ്റില്‍ പ്രഖ്യാപിച്ചു; നിര്‍മ്മാണത്തില്‍ റാണയും
സിനിമയുടെ കഥയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. "കാന്ത സംവിധാനം ചെയ്യുന്നത് സെൽവമണി സെൽവരാജ് ആണ്. സെൽവമണി സെൽവരാജിന്‍റെ ആദ്യ ചിത്രം "നില" (2016) ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊച്ചി: തന്‍റെ നാല്‍പ്പതാം ജന്മദിനത്തില്‍ അടുത്ത പാൻ ഇന്ത്യ ചിത്രം പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍. "കാന്ത" എന്നാണ് ചിത്രത്തിന്‍റെ തലക്കെട്ട്. ബാഹുബലിതാരം റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയുമായി സഹകരിച്ച് ദുല്‍ഖറിന്‍റെ വേഫെറർ ഫിലിംസാണ് ഡിക്യുവിന്‍റെ പുതിയ ചിത്രം നിർമ്മിക്കുന്നത്.
സിനിമയുടെ കഥയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. "കാന്ത സംവിധാനം ചെയ്യുന്നത് സെൽവമണി സെൽവരാജ് ആണ്. സെൽവമണി സെൽവരാജിന്‍റെ ആദ്യ ചിത്രം "നില" (2016) ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിക്വസ്റ്റ് സാൻ ജോസ് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക അവാർഡ് നേടിയിരുന്നു ഈ ചിത്രം. 2012ല്‍ ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ലൈഫ് ഓഫ് പൈയുടെ ഇന്ത്യന്‍ ഭാഗങ്ങളില്‍ സഹ സംവിധായകനായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന നെറ്റ്ഫ്ലിക്സില്‍ ഉടന്‍ റിലീസാകുന്ന ഡോക്യുമെന്‍ററിയും ഇദ്ദേഹം സംവിധാനം ചെയ്തതാണ്.
അതേ സമയം ഇന്ത്യന്‍ സിനിമയില്‍ തന്നെ വ്യത്യസ്തമായ കഥയാണ് ചിത്രം പറയുന്നത് എന്നാണ് പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍ തന്‍റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. "കാന്ത വളരെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന പ്രൊജക്ടാണ്, ഇന്ത്യൻ സിനിമയിൽ നമ്മൾ കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ കഥയാണ് ഇതിന്. ഇത് കേട്ട ദിവസം മുതൽ ഇതിനായി ഞാന്‍ ആവശേത്തിലാണ്. സ്പിരിറ്റ് മീഡിയയ്‌ക്കൊപ്പം ഇത് നിർമ്മിക്കാനും അതിലെ എന്‍റെ കരിയറിലെ വെല്ലുവിളിയായ വേഷം ചെയ്യാനും ഞാന്‍ ആവേശത്തിലാണ്" - ദുല്‍ഖര്‍ എഴുതി.
വേഫെറർ ഫിലിംസുമായി സഹകരിക്കുന്നത് വലിയ കാര്യമാണെന്ന് ചിത്രത്തിന്‍റെ മറ്റൊരു നിര്‍മ്മാതാവായ റാണ ദഗ്ഗുബതി പറഞ്ഞു. "വളരെ വ്യത്യസ്തമായ കഥകളാണ് സ്പിരിറ്റ് മീഡിയ തേടുന്നത്. 'കാന്ത' തീർച്ചയായും ആ കാഴ്ചപ്പാടിന് അനുയോജ്യമാണ്. ദുൽഖര്‍, വേഫെറർ ഫിലിംസ് എന്നിവരുമായി സഹകരിക്കുന്നത് വലിയ കാര്യമാണ്. സെല്‍വമണി നന്നായി ഇത് ചെയ്യും. എന്റെ സുഹൃത്ത് ദുൽഖറിന് ഇത് അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് ആരാധകരോടൊപ്പം അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ സമ്മാനമാണ് ഈ പ്രഖ്യാപനം" - റാണ ദഗ്ഗുബതി കുറിച്ചു.
ഇത് പൊളിക്കും..; തകർത്താടി ദുൽഖർ, 'കിംഗ് ഓഫ് കൊത്ത'യിലെ 'കലാപക്കാരാ' എത്തി
'37ാം പിറന്നാള്‍ ആഘോഷിക്കുന്ന ചെക്കന്റെ വാപ്പച്ചി'; ഫോട്ടോയുമായി മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകര്‍