ദൃശ്യം ഹോളിവുഡ് റീമേക്ക് വരുന്നു; പിന്നാലെ കൊറിയന്‍, ജപ്പനീസ് പതിപ്പുകള്‍
ദൃശ്യം 2 മലയാളത്തില്‍ ഒടിടി റിലീസ് ആയിരുന്നെങ്കില്‍. ബോളിവുഡില്‍ അജയ് ദേവഗണ്‍ പ്രധാന വേഷത്തില്‍ എത്തിയ ദൃശ്യം 2 മികച്ച ബോക്സ്ഓഫീസ് വിജയമായിരുന്നു.
മുംബൈ: മലയാളത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ഹിറ്റ് ചിത്രങ്ങളാണ് ദൃശ്യം, ദൃശ്യം 2. ഈ ചിത്രങ്ങള്‍ പിന്നീട് ബോളിവുഡില്‍ അടക്കം റീമേക്ക് ചെയ്തു. ദൃശ്യം 2 മലയാളത്തില്‍ ഒടിടി റിലീസ് ആയിരുന്നെങ്കില്‍. ബോളിവുഡില്‍ അജയ് ദേവഗണ്‍ പ്രധാന വേഷത്തില്‍ എത്തിയ ദൃശ്യം 2 മികച്ച ബോക്സ്ഓഫീസ് വിജയമായിരുന്നു.
നേരത്തെ തന്നെ ദൃശ്യത്തിന് സിംഹള, ഇന്തോനേഷ്യ, ചൈനീസ് ഭാഷകളില്‍ റീമേക്ക് ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേയാണ് പുതിയ വാര്‍ത്ത ദൃശ്യം കൂടുതല്‍ അന്തര്‍ദേശീയം ആകുന്നു. അതില്‍ പ്രധാനം ദൃശ്യത്തിന് ഹോളിവുഡ് റീമേക്ക് വരുന്നു എന്നതാണ്.
ദൃശ്യത്തിന്‍റെ രണ്ട് ഭാഗത്തിന്‍റെയും ഇന്ത്യന്‍ ഇതര ഭാഷകളിലെ റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസ് വാങ്ങിയെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തത്. ഇതില്‍ ഇംഗ്ലീഷ് റീമേക്ക് അവകാശവും, ഫിലിപ്പെന്‍ ഭാഷ അവകാശവും ഉണ്ട്. ഒപ്പം ദൃശ്യം 2 ചൈനീസ് ഭാഷയില്‍ നിര്‍മ്മിക്കാനുള്ള അവകാശവും പനോരമ സ്റ്റുഡിയോസ് വാങ്ങിയിട്ടുണ്ട്. കൊറിയ, ജപ്പാന്‍, ഹോളിവുഡ് ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നും പനോരമ സ്റ്റുഡിയോസ് പറയുന്നു.
2013ലാണ് ദൃശ്യം ആദ്യമായി മലയാളത്തില്‍ റിലീസ് ചെയ്തത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ജോർജുകുട്ടി എന്ന സാധാരണക്കാരന്‍റെയും കുടുംബത്തിന്റെയും കഥയാണ് അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ചിത്രം പറയുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗൺ, കമൽഹാസൻ, വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിന്റെ ഇന്ത്യൻ റീമേക്കുകളില്‍ അഭിനയിച്ചത്.
ഇതില്‍ 2021 ല്‍ ഇറങ്ങിയ ദൃശ്യം 2 ന്‍റെ റീമേക്ക് ഹിന്ദി, തെലുങ്ക് സിനിമയില്‍ ഇതിനകം വന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് വിദേശ റീമേക്കുകള്‍ വരുന്നത്. ഹിന്ദി റീമേക്ക് 250 കോടിയോളം ബോക്സ്ഓഫീസില്‍ നേടിയെന്നാണ് കണക്ക്.
'വരുന്നത് വലിയ സിനിമ, ഇതുവരെ കാണാത്തൊരു മോഹൻലാലിനെ കാണാം': ഭദ്രൻ
'സിനിമ എന്നത് ഒരു മാജിക്ക് ആണ്, ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത മാജിക്ക്': ഒമർ ലുലു