ഇന്ന് ബുക്ക് ചെയ്യുന്നോ? ഹിന്ദി 'ദൃശ്യം 2' പകുതി പൈസയ്ക്ക് കാണാം

റിലീസ് ദിനത്തിലേക്കുള്ള ടിക്കറ്റുകള്‍ ഇന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക

drishyam 2 hindi release day tickets on 50 percent discount ajay devgn Abhishek Pathak

ഭാഷാതീതമായി ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയം നേടിയ ഒരു സിനിമാ ഫ്രാഞ്ചൈസി ദൃശ്യം പോലെ മറ്റൊന്നില്ല. എട്ട് വര്‍ഷത്തിനു ശേഷം മലയാളത്തില്‍ രണ്ടാംഭാഗം എത്തിയപ്പോഴും വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. ആമസോണ്‍ പ്രൈമിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നതിനാല്‍ രാജ്യം മുഴുവനുമുള്ള ദൃശ്യം ആരാധകര്‍ക്ക് ഒരേസമയം ചിത്രം ആസ്വദിക്കാനുമായി. ദൃശ്യം 2 ന്‍റെ തെലുങ്ക്, കന്നഡ റീമേക്കുകള്‍ ഇതിനകം പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ഹിന്ദി റീമേക്കും റിലീസിന് ഒരുങ്ങുകയാണ്.  അജയ് ദേവ്‍ഗണ്‍ നായകനാവുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി നവംബര്‍ 18 ആണ്. റിലീസ് ദിനത്തില്‍ പകുതി പൈസയ്ക്ക് സിനിമ കാണാനുള്ള ഒരു ഓഫര്‍ ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ടു വച്ചിരിക്കുകയാണ്.

റിലീസ് ദിനത്തിലേക്കുള്ള ടിക്കറ്റുകള്‍ ഇന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ചില മള്‍ട്ടിപ്ലെക്സ് ചെയിനുകളുമായി കൈകോര്‍ത്തുകൊണ്ടാണ് ഓഫര്‍ നടപ്പാക്കുന്നത്. ഇതുപ്രകാരം ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം കുറവോടെ ടിക്കറ്റുകള്‍ ലഭിക്കും. ദൃശ്യം ഹിന്ദി റീമേക്കിന്‍റെ ടൈംലൈന്‍ പ്രകാരം പ്രാധാന്യമുള്ള ദിവസമാണ് ഒക്ടോബര്‍ 2. മലയാളം പതിപ്പില്‍ ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനം കൂടാന്‍ പോയത് ഓഗസ്റ്റ് 2 നും 3 നും ആണെങ്കില്‍ ഹിന്ദി പതിപ്പില്‍ അത് ഒക്ടോബര്‍ 2, 3 തീയതികള്‍ ആയിരുന്നു. 

ALSO READ : രണ്ട് ദിവസത്തിനുള്ളില്‍ 150 കോടി, അഭിമാനമായി 'പൊന്നിയിൻ സെല്‍വൻ'- ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

drishyam 2 hindi release day tickets on 50 percent discount ajay devgn Abhishek Pathak

 

അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios