Robin Radhakrishnan : റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക്; പ്രോജക്റ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ

dr robin radhakrishnan to debut into films mohanlal announced project

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (Robin Radhakrishnan) സിനിമയിലേക്ക്. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്. അനൌണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ ആണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഡോ. റോബിന്‍ രാധാകൃഷ്ണനെ അവതരിപ്പിക്കുന്ന എസ്ടികെ ഫ്രെയിംസ് നിര്‍മ്മാണ സംരംഭം എന്നല്ലാതെ ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അനൌണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ ഇല്ല. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സന്തോഷ് ടി കുരുവിള സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ- ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട്  അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്.  കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ  വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ, സന്തോഷ് ടി കുരുവിള കുറിച്ചു.

ഈ സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളുടെ കൂട്ടത്തിലായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഫൈനല്‍ ഫൈവ് പ്രതീക്ഷ നിലനിര്‍ത്തിയ റോബിന് പക്ഷേ ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാന്‍ ആയില്ല. സഹമത്സരാര്‍ഥിയായ റിയാസ് സലിമിനെ ശാരീരികമായി കൈയേറ്റം ചെയ്‍തതായിരുന്നു നടപടിക്ക് കാരണം.

ALSO READ : കസേര ഒഴിവാക്കി നിലത്തിരിക്കുന്ന മമ്മൂട്ടി; 'അമ്മ' ഗ്രൂപ്പ് ഫോട്ടോ ഷൂട്ട് വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios