എന്‍റെ പേര് ചേര്‍ക്കണ്ട, പകരം ചെയ്യുന്നത്' : വിവാഹത്തിന് ശേഷം വരലക്ഷ്മി ശരത്കുമാറിന്‍റെ ഭര്‍ത്താവ് പറഞ്ഞത്
വരലക്ഷ്മി വിവാഹത്തിന് ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് അതേ എന്നാണ് നിക്കോളായ് നല്‍കുന്ന ഉത്തരം.
മുംബൈ: നടി വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്ദേവും തമ്മിലുള്ള വിവാഹം ജൂലൈ ആദ്യമാണ് നടന്നത്. വിവാഹത്തിന് തെന്നിന്ത്യയിലെ പ്രമുഖരായ താരങ്ങള്‍ എല്ലാം തന്നെ എത്തിയിരുന്നു. വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം പിതാവ് ശരത് കുമാറിനൊപ്പം നിക്കോളായ് സച്ച്ദേവിനെയും കൂട്ടി ചെന്നൈയില്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തിയിരിക്കുകയാണ് വരലക്ഷ്മി. ഇതില്‍ നിക്കോളായ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
വരലക്ഷ്മി വിവാഹത്തിന് ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് അതേ എന്നാണ് നിക്കോളായ് നല്‍കുന്ന ഉത്തരം. തന്നെയാണ് വരലക്ഷ്മി വിവാഹം കഴിച്ചത്. എന്നാല്‍ അവളുടെ ആദ്യത്തെ പ്രണയം എന്നും സിനിമയോടാണ്. അത് തുടരും എന്ന് നിക്കോളായ് പറഞ്ഞു. താന്‍ മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് താമസം മാറ്റുമെന്നും വരലക്ഷ്മി വരലക്ഷ്മി ശരത്കുമാര്‍ സച്ച്ദേവ് എന്ന് പേര് മാറ്റേണ്ടെന്നും. താന്‍ നിക്കോളായ് വരലക്ഷ്മി ശരത്കുമാര്‍ സച്ച്ദേവ് എന്ന് പേര് മാറ്റുമെന്നും ഇദ്ദേഹം അറിയിച്ചു. തന്‍റെ മകളും ഇത്തരത്തില്‍ പേര് മാറ്റുമെന്ന് വരലക്ഷ്മിയുടെ ഭര്‍ത്താവ് പറഞ്ഞു.
ശരത് കുമാര്‍ എന്നതാണ് വരലക്ഷ്മിയുടെയും ഇപ്പോള്‍ തന്‍റെയും ലെഗസിയെന്നും. വരലക്ഷ്മിയെ സ്നേഹിക്കുന്നവരോടും അവളുടെ സ്വപനങ്ങളെ പിന്തുണയ്ക്കുന്നവരോടും ഞാൻ നന്ദി പറയുന്നു എന്നും നിക്കോളായ് പറഞ്ഞു.
വിവാഹത്തിന് മുന്‍പ് വരലക്ഷ്മിയും വരന്‍റെ കൗമരക്കാരിയായ മകളും അച്ഛന്‍ ശരത് കുമാറും ചേര്‍ന്ന് ദുബായില്‍ വിവാഹ ഷോപ്പിംഗ് നടത്തുന്ന വീഡിയോകള്‍ വൈറലായിരുന്നു. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിന് ശേഷമാണ് നിക്കോളയെ വരലക്ഷ്മി വിവാഹം കഴിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് മുംബൈ നിവാസി നിക്കോളായ് സച്ച്‌ദേവുമായി വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടത്തിയത്. പ്രശാന്ത് വർമ്മയുടെ തേജ അഭിനയിച്ച ഹനുമാൻ എന്ന സിനിമയിലാണ് വരലക്ഷ്മി അവസാനം അഭിനയിച്ചത്.
'എന്‍റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി' രശ്മിക മന്ദന നല്‍കിയത് വലിയ സൂചന !
'ബിഎംഡബ്യൂവിന് പിന്നില്‍ ലോറിയിടിച്ചു' ; പൊലീസ് സ്റ്റേഷനില്‍ നേരിട്ടത് മോശം അനുഭവമെന്ന് സായി കൃഷ്ണ