ടീസറിൽ ഞെട്ടിച്ച '1000 ബേബീസ്'; സൈക്കോളജിക്കൽ ത്രില്ലർ സീരീസ് ഉടൻ ഹോട്സ്റ്റാറില്‍
ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ അഞ്ചാമത്തെ സീരീസ് ആണ് ഇത്.
പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലെ പുതിയ വെബ്സീരീസ് ഉടൻ സ്ട്രീമിംഗ് ആരംഭിക്കും. '1000 ബേബീസ്' എന്നാണ് സീരീസിന്റെ പേര്. സ്ട്രീമിംഗ് വിവരം പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്റർ ഹോട്സ്റ്റാർ പുറത്തുവിട്ടു. നേരത്തെ റിലീസ് ചെയ്ത ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു.
നീന ഗുപ്തയും റഹ്‌മാനും ആണ് 1000 ബേബീസിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഞ്ജു ശിവറാം, ജോയ് മാത്യു, രാധിക രാധാകൃഷ്ണൻ, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും സീരീസിന്റെ ഭാഗമാണ്. ഛായാഗ്രഹണം ഫെയ്‌സ് സിദ്ദിഖും സംഗീത സംവിധാനം ശങ്കർ ശർമ്മയുമാണ്. വാർത്താപ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസിന്‍റെ നിര്‍മ്മാണം ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ്. നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ അഞ്ചാമത്തെ സീരീസ് ആണ് ഇത്. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ എന്നീ വെബ് സീരീസുകൾക്ക് മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ടതാണ് '1000 ബേബീസ്'.
മറിയമായി അനശ്വര, പള്ളീലച്ചനായി ബാലു, സസ്പെൻസുമായി അർജുൻ; 'എന്ന് സ്വന്തം പുണ്യാളൻ' ഫസ്റ്റ് ലുക്ക്
ബാഡ് ബോയ്സ് എന്ന ചിത്രമാണ് റഹ്മാന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..