കേരളത്തിൽ മതംമാറി ഐഎസിൽ പോയവർ 32000ത്തിലേറെ, ആറായിരത്തിലേറെ കേസുകൾ പഠിച്ചു: 'കേരള സ്റ്റോറി' സംവിധായകൻ

വിവാദങ്ങൾക്ക് അർത്ഥമില്ല. മണലിൽ തലപൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പ​ക്ഷിയെ പോലെ ആകരുതെന്നും സംവിധായകന്‍. 

director Sudipto Sen react the kerala story controversy nrn

'ദ കേരള സ്റ്റോറി' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കടുക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ സുദീപ്തോ സെൻ. 32000 അല്ല അതിലധികം ഉണ്ടാകും മതം മാറി കേരളത്തിൽ നിന്നും ഐഎസിൽ പോയവരുടെ എണ്ണമെന്ന് സുദീപ്തോ സെൻ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകൻ പറഞ്ഞു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രിയക്കാർ വിമർശിക്കാനെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. 

പെൺകുട്ടികളെ മതം മാറ്റി ഐഎസിലേക്ക് കൊണ്ടു പോകുന്നതായി അറിഞ്ഞു. കലാകാരൻ എന്ന നിലയിൽ ആശങ്കയുണ്ടായെന്നും പ്രത്യേകിച്ച് വടക്കൻ കേരളത്തിന്റെ കാര്യത്തിലെന്നും സുദീപ്തോ സെൻ പറഞ്ഞു. ഏഷ്യാനെറ്റ് സുവർണ ന്യൂസിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

രാഷ്ട്രീയമോ മതപരമായ വിഷയമോ അല്ല സിനിമ കൈകാര്യം ചെയ്യുന്നത്. മുസ്ലിം തീവ്രവാദമാണ് സിനിമയുടെ വിഷയം. വിവാദങ്ങൾക്ക് അർത്ഥമില്ല. മണലിൽ തലപൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പ​ക്ഷിയെ പോലെ ആകരുത്. 32000ത്തിൽ കൂടുതലുണ്ടാകും മതം മാറി സിറിയയിലേക്ക് പോയവർ. രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും സിനിമ കാണണം. എന്നിട്ട് തീരുമാനിക്കണം പ്രൊപ്പ​ഗെണ്ടയാണോ അതോ യഥാർത്ഥ ജീവിതം ആണോ സിനിമ പറയുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

തെളിവുമായി വന്നാൽ ഒരുകോടി ഇനാം, പ്രഖ്യാപിച്ച് യൂത്ത് ലീഗ്; അഡ്രസ് ചോദിക്കുമ്പോൾ തലതാഴ്ത്തി ഇരിപ്പെന്നും ഫിറോസ്  

"പ്രിയപ്പെട്ട എന്റെ കേരളമേ സാക്ഷരതയിൽ ഏറെ മുന്നിലാണ് നിങ്ങൾ .. വിദ്യാഭ്യാസം നമ്മെ സഹിഷ്ണുത പഠിപ്പിച്ചു. ദയവായി കേരള സ്റ്റോറി കാണുക. അഭിപ്രായം പറയാൻ എന്തിനാണ് തിടുക്കം? ഇത് കാണുക – നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഞങ്ങൾ ചർച്ച ചെയ്യും. 7 വർഷം ഞങ്ങൾ ഈ ചിത്രത്തിനായി കേരളത്തിൽ പ്രവർത്തിച്ചു. ഞങ്ങൾ നിങ്ങളുടെ ഭാഗമാണ്. നമ്മൾ ഇന്ത്യക്കാരാണ്", എന്നാണ് നേരത്തെ സുദീപ്തോ സെൻ ട്വീറ്റ് ചെയ്തിരുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios