രാജമൗലിക്ക് സിനിമ ചെയ്യാന്‍ വിഷയം കൊടുത്ത് ആനന്ദ് മഹീന്ദ്ര; രാജമൗലിയുടെ മറുപടി ഇങ്ങനെ
ഇന്ത്യൻ മിത്തോളജിയും ഫിക്ഷനും ചേര്‍ത്ത് ബാഹുബലി: ദി ബിഗിനിംഗ്, ബാഹുബലി 2: ദി കൺക്ലൂഷൻ, ഓസ്കാർ നേടിയ ആർആർആർ തുടങ്ങിയ ചരിത്ര സിനിമകളിലൂടെ ഇന്ത്യന്‍ സിനിമ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് എസ്എസ് രാജമൗലി.
മുംബൈ: വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനോട് പ്രതികരിച്ച് 'ആർആർആർ' സംവിധായകൻ എസ്എസ് രാജമൗലി .
ദേശി തഗ് എന്ന ഹാൻഡിൽ വന്ന സിന്ധുനദീതട സംസ്കാരം സംബന്ധിച്ച ചിത്രങ്ങള്‍ പങ്കുവച്ചാണ് സിന്ധു നദീതട നാഗരികത അടിസ്ഥാനമാക്കി ഒരു ചിത്രം ചെയ്തൂടെ എന്ന് എസ്എസ് രാജമൗലിയോട് മഹീന്ദ്ര ചോദിച്ചത്. ഇതിന് എസ്എസ് രാജമൗലി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഇന്ത്യൻ മിത്തോളജിയും ഫിക്ഷനും ചേര്‍ത്ത് ബാഹുബലി: ദി ബിഗിനിംഗ്, ബാഹുബലി 2: ദി കൺക്ലൂഷൻ, ഓസ്കാർ നേടിയ ആർആർആർ തുടങ്ങിയ ചരിത്ര സിനിമകളിലൂടെ ഇന്ത്യന്‍ സിനിമ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് എസ്എസ് രാജമൗലി. ദേശി തഗ് എന്ന അക്കൌണ്ടില്‍ നദീതട നാഗരികതയുടെ ഭാഗമായ പുരാതന നഗരങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് അത് റീട്വീറ്റ് ചെയ്ത് ഈ വിഷയത്തില്‍ ഒരു ചിത്രം എടുത്തൂടെ എന്ന് മഹീന്ദ്ര ചോദിച്ചത്.
സിന്ധു നദീതട സംസ്കാരത്തിലെ പുരാതന നഗരങ്ങളെ മനോഹരമായ ഫോട്ടോകളിൽ കാണിക്കുന്ന ഒരു ട്വിറ്റർ ത്രെഡ് രാജമൌലിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു ആനന്ദ് മഹീന്ദ്ര. "ഇവ ചരിത്രത്തെ ജീവസുറ്റതാക്കുകയും നമ്മുടെ ഭാവനയെ ഉണർത്തുകയും ചെയ്യുന്ന അതിശയകരമായ ചിത്രങ്ങളാണ്. ആ കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചലച്ചിത്ര പ്രോജക്റ്റ് പരിഗണിക്കാൻ എസ്എസ് രാജമൗലിയോട് അഭ്യര്‍ത്ഥിക്കുന്നത്. അത് നമ്മുടെ പുരാതന നാഗരികതയെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കും" - ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് പറയുന്നു.
അധികം വൈകാതെ സിന്ധു നദീതട സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഒരു കഥ പങ്കുവെച്ചുകൊണ്ട് ആർആർആർ സംവിധായകൻ ആനന്ദ് മഹീന്ദ്രയ്ക്ക് മറുപടിയുമായി എത്തി. 'മഗാധീര' എന്ന തന്‍റെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിക്ക് ഈ ആശയം ഉണ്ടായതെന്ന് രാജമൗലി പങ്കുവെച്ചു.
"ധോലവീരയിൽ (സിന്ധു നദീതട നാഗരികതയുമായി ബന്ധപ്പെട്ട ഗുജറാത്തിലെ ഇടം) മഗധീരയുടെ ഷൂട്ടിങ്ങിനിടെ, വളരെ പുരാതനമായ ഒരു മരം കണ്ടു, അത് ഫോസിലായി മാറിയിരുന്നു. അത് കണ്ടപ്പോള്‍ സിന്ധുനദീതട സംസ്കാരത്തിന്റെ ഉയർച്ചയും തകർച്ചയും സംബന്ധിച്ച ഒരു സിനിമയുടെ ചിന്ത തോന്നി. കുറച്ച് വർഷങ്ങൾക്ക് പാകിസ്ഥാൻ സന്ദർശിച്ചു. അവിടെ നിന്ന് മോഹൻജദാരോ സന്ദർശിക്കാൻ കഠിനമായി ശ്രമിച്ചു, സങ്കടകരമെന്നു പറയട്ടെ അനുമതി ലഭിച്ചില്ല" രാജമൗലി ട്വീറ്റ് ചെയ്തു.
'ദ കേരള സ്റ്റോറിക്ക്' എ സര്‍ട്ടിഫിക്കറ്റ്: ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം
എന്‍റെ പേരില്‍ ജാതിവാല്‍ ഇല്ലല്ലോ, പിന്നെ ഞാനെങ്ങനെ മുറിക്കും: നവ്യ നായര്‍