'നന്മമരം ചമയലാണോന്നറിയില്ല, ആ 2ലക്ഷം തിരിച്ചുവാങ്ങിയിട്ടില്ല'; ജയസൂര്യക്കെതിരായ പോസ്റ്റിന് സംവിധായകന്റെ മറുപടി
'മലയാളത്തിൽ ഏറ്റവും കൂടുതൽ നന്മ മരം ചമയുന്ന നടൻ ജയസൂര്യ ആണെ'ന്ന തരത്തിൽ ആയിരുന്നു പോസ്റ്റ്.
നടൻ ജയസൂര്യയ്ക്ക് എതിരായ വിമർശന പോസ്റ്റിന് മറുപടിയുമായി സംവിധായകൻ രതീഷ് രഘുനന്ദന്‍. 'മലയാളത്തിൽ ഏറ്റവും കൂടുതൽ നന്മ മരം ചമയുന്ന നടൻ ജയസൂര്യ ആണെ'ന്ന തരത്തിൽ ഒരു സിനിമാ ഗ്രൂപ്പിൽ ആയിരുന്നു പോസ്റ്റ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട രതീഷ് രംഗത്തെത്തി. ലോക് ഡൗൺ സമയത്ത് തനിക്ക് ജയസൂര്യ രണ്ട് ലക്ഷം രൂപ തന്നു സഹായിച്ചുവെന്നും അത് ഇന്നുവരെ തിരിച്ചു ചോദിച്ചിട്ടില്ലെന്നും സംവിധായകൻ കമന്റ് ചെയ്യുന്നു. ഇത് നന്മമരം ചമയലാണോ എന്ന് തനിക്ക് അറിയില്ലെന്നും രതീഷ് കുറിക്കുന്നുണ്ട്.
ജയസൂര്യയ്ക്ക് എതിരെ വന്ന പോസ്റ്റ് ഇങ്ങനെ
മലയാളത്തിൽ ഏറ്റവും കൂടുതൽ നന്മ മരം ചമയുന്ന നടൻ ജയസൂര്യ ആണെന്ന് തോന്നിയിട്ട് ഉണ്ട്, പുണ്യാളൻ ഇറങ്ങിയ സമയത്ത് മൺവെട്ടിയുമായി റോഡ് മണ്ണിട്ട് മൂടാൻ ഇറങ്ങി, മേരിക്കുട്ടി ഇറങ്ങിയപ്പോ transgenders ആയി പോയി ഫോട്ടോസ് എടുത്തു. ഇനി കത്തനാർ ഇറങ്ങുമ്പോൾ കേരളത്തിലെ പള്ളീലച്ചൻമാരുമായി അടുത്ത സെൽഫി പ്രതീക്ഷിക്കാം.
രതീഷ് രഘുനന്ദന്റെ മറുപടി കമന്റ്
നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങൾ ഒരുമിച്ചു ഒരു സിനിമ ചെയ്യാൻ തീരുമാനിയ്ക്കുന്നു. വിജയ് ബാബു നിർമ്മാതാവ്. പ്രീപ്രൊഡക്ഷൻ തുടങ്ങി ദിവസങ്ങൾക്കകം കോവിഡും ലോക്‌ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞപ്പോൾ ജയേട്ടന്റെ വിളി - എങ്ങിനെ പോകുന്നെടാ കാര്യങ്ങൾ?-ഇങ്ങനെയൊക്കെ പോകുന്നു....-ഇത്തിരി പൈസ അക്കൌണ്ടിൽ ഇട്ടിട്ടുണ്ട് ട്ടോ...വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓർത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല.
കേരളത്തിൽ 'കൽക്കി'യ്ക്ക് സംഭവിക്കുന്നത് എന്ത് ? ഇരട്ടി നേടി തമിഴ്നാട്, കളക്ഷൻ കണക്കുകൾ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..