'മുഖത്തൊരു ഗോഷ്‍ടിയുമില്ല, മോഹൻലാലിന്റെ ബ്രില്യൻസാണത്', വീഡിയോയില്‍ രഞ്‍ജിത്ത്

മോഹൻലാലിന്റെ അനായാസേനയോടെയുള്ള വേഷപകര്‍ച്ചകളെ കുറിച്ച് സംവിധായകൻ രഞ്‍ജിത്.

Director Ranjith reveals about film actor Mohanlal starrer Kilukkam hrk

നടൻ മോഹൻലാല്‍ നേരിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നേരില്‍ മോഹൻലാല്‍ സ്വാഭാവികമായിട്ടാണ് വക്കീല്‍ കഥാപാത്രത്തെ പകര്‍ത്തിയിരിക്കുന്നത് എന്നാണ് അഭിപ്രായങ്ങള്‍. താരഭാരമില്ലാതെ നടനായി വീണ്ടും മോഹൻലാലിനെ ചിത്രത്തിലൂടെ കാണാനാകുന്നൂവെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു. മോഹൻലാലിന്റെ അനായാസേനയോടെയുള്ള വേഷപകര്‍ച്ചകളെ കുറിച്ച് സംവിധായകൻ രഞ്‍ജിത്ത് മുമ്പൊരിക്കല്‍ ചൂണ്ടിക്കാട്ടിയതിന്റെ വീഡിയോ ആരാധകര്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയാണ്.

പൃഥ്വിരാജുമൊത്തുള്ള ഒരു ചടങ്ങിലാണ് മോഹൻലാലിനെ കുറിച്ച് രഞ്‍ജിത്ത് പരാമര്‍ശിക്കുന്നത്. ഇപ്പോഴും നമ്മള്‍ ചിരിച്ചുപോകുന്ന എന്ന് പറഞ്ഞാണ് മോഹൻലാലിന്റെ സ്വാഭാവികമായ ആ പ്രകടനത്തെ കുറിച്ച് രഞ്‍ജിത്ത് ഓര്‍മപ്പെടുത്തുന്നത്.  മോഹൻലാല്‍ അനായാസേനമായി പെരുമാറുകയാണെന്ന് പറയുകയാണ് രഞ്‍ജിത്ത്. ബ്രില്യന്റായ നടനാണ് മോഹൻലാല്‍ എന്ന് സംവിധായകൻ രഞ്‍ജിത്ത് സൂചിപ്പിക്കുകയായിരുന്നു. മോഹൻലാല്‍ നായകനായ ആ സിനിമയെ കുറിച്ച് രഞ്‍ജിത് വ്യക്തമാക്കുകയാണ്. അങ്ങനെ നമുക്ക് ചില ഷോട്ടുകള്‍ ചിത്രങ്ങളില്‍ ലഭിച്ചിട്ടുണ്ട്, ഒന്ന് കിലുക്കത്തില്‍ വട്ടാണല്ലേ എന്ന് രേവതിയോട് ചോദിക്കുന്ന ആ രംഗം. അയാളുടെ മുഖത്ത് ഒരു ഗോഷ്‍ടിയുമില്ല. ഫോള്‍സായി ഒരു വോയിസില്ല. ഒരാളുടെ മുഴുവൻ വ്യഥയും ആ ചോദ്യത്തില്‍ ഉണ്ടെന്നും എല്ലാ പ്രതീക്ഷയും തകര്‍ന്നിരിക്കുമ്പോഴുള്ള സംസാരമാണെന്നും വ്യക്തമാക്കി അതാണ് ബ്രില്ല്യൻസ് എന്നും രഞ്‍ജിത്ത് ചൂണ്ടിക്കാട്ടുന്നു.

കിലുക്കും 1991ലാണ് പ്രദര്‍ശനത്തിന് എത്തിയത്. സംവിധായകൻ പ്രിയദര്‍ശനായിരുന്നു. രേവതി, തിലകൻ, ഇന്നസെന്റ് തുടങ്ങിയവര്‍ മോഹൻലാലിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയ കിലുക്കം അക്കാലത്തെ വമ്പൻ ഹിറ്റായിരുന്നു. കിലുക്കത്തിലെ ചിരികള്‍ ഇന്നും ഓര്‍ക്കുന്നവയുമാണ്. തിരക്കഥ വേണു നാഗവള്ളിയായിരുന്നു.

മോഹൻലാല്‍ നായകനായെത്തിയ നേര് 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുന്നതും എന്നതാണ് പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്ത. ഇക്കാര്യം മോഹൻലാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിച്ചിരുന്നു. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേര് മോഹൻലാലിനറെ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. ജീത്തു ജോസഫും ശാന്തി മായാദേവിയുമാണ തിരക്കഥ എഴുതിയിരിക്കുന്നത്.

Read More: മമ്മൂട്ടിയും മോഹൻലാലുമല്ല, ഓപ്പണിംഗില്‍ ആ സൂപ്പര്‍താരം ഒന്നാമൻ, എക്കാലത്തെയും മൂന്നാമൻ ഡാര്‍ലിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios