സംവിധായകനല്ല, ഇനി ആ സൂപ്പര്‍താര ചിത്രത്തില്‍ നടനായി എസ് എസ് രാജമൗലി

നടനായി തിളങ്ങാൻ രാജമൗലി.

Director Rajamouly to star with Prabhas in Kalki 2898 AD hrk

ഇന്ത്യയൊട്ടാകെ ആരാധരുള്ള ഒരു ഹിറ്റ് സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലിയിലൂടെ രാജ്യത്തെ ഒന്നാം നിര സംവിധായകനായി ഉയര്‍ന്ന രാജമൗലിയുടെ ആര്‍ആര്‍ആറും വൻ ഹിറായതോടെ അദ്ദേഹത്തിന്റെ  ഓരോ ചലനവും പ്രേക്ഷകര്‍ സസൂക്ഷ്‍മമാണ് വീക്ഷിക്കുന്നത്. എസ് എസ് രാജമൗലി ഒരു സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്താൻ പോകുന്നു എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കല്‍ക്കി 2898 എഡി എന്ന ചിത്രത്തില്‍ എസ് എസ് രാജമൗലിയും നിര്‍ണായക വേഷത്തില്‍ ഉണ്ടാകും എന്നമ് റിപ്പോര്‍ട്ട്. വേദ വ്യാസ് എന്ന കഥാപാത്രത്തിലായിരിക്കും ചിത്രത്തില്‍ എസ് എസ് രാജമൗലി ഉണ്ടാകുക എന്നും ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കല്‍ക്കി 2898 എഡിയില്‍ നായക കഥാപാത്രമാകുന്നത് പ്രഭാസാണ്. വിഎഫ്എക്സ് ഗ്രാഫിക്സ് ജോലികള്‍ പുരോഗമിക്കുകയാണ്.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതാണ് കല്‍ക്കി 2898 എഡി എന്നതിനാല്‍ പ്രഭാസ് ചിത്രത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.  ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.  സംവിധായകൻ നാഗ് അശ്വിൻ തിരക്കഥയുമെഴുതുന്നു.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാണം. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക എന്നുമാണ് റിപ്പോര്ട്ട്. 2024 മെയ്‍ലായിരിക്കും റിലീസ്.

Read More: 'വാലിബന്റെ ചര്‍ച്ചകള്‍ക്കിടെ എമ്പുരാനെ മറക്കല്ലേ', ഇതാ അപ്‍ഡേറ്റുമായി പൃഥ്വിരാജും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios