'എ സര്‍ട്ടിഫിക്കറ്റായത് എന്തുകൊണ്ട്?, സലാര്‍ സംവിധായകൻ പ്രശാന്ത് നീലിന്റെ മറുപടി

പ്രഭാസ് പെട്ടെന്ന് ആ തീരുമാനമെടുത്തെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു.

Director Prashanth Neel reveals about Salaar A certificate hrk

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം സലാര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. സലാറിന്റെ ഓരോ വിശേഷവും ചര്‍ച്ചയാകുന്നു. 22നാണ് സലാറിന്റെ റിലീസ്. എ സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രശാന്ത് നീല്‍ നല്‍കിയ മറുപടിയും ചര്‍ച്ചയാകുകയാണ്.

കട്ടുകള്‍ ഒരുപാട് സെൻസര്‍ ഓഫീസര്‍മാര്‍ തന്നോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് പ്രശാന്ത് നീല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ചിലതൊക്കെ മാറ്റാൻ ഞാൻ തയ്യാറായിരുന്നു. എന്നാല്‍ ചിലത് മാറ്റുന്നത് സലാറിന്റെ കഥയെ ബാധിക്കുന്നതായിരുന്നു. വള്‍ഗറല്ല സലാര്‍ എന്നതിനാല്‍ അവര്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളില്‍ നിരാശനായി എന്നും പ്രശാന്ത് നീല്‍ വ്യക്തമാക്കി.

ഇതേക്കുറിച്ച് ഞാൻ പ്രഭാസിനോട് ചോദിച്ചു. ഉടൻ പ്രഭാസ് പ്രതികരിക്കുകയും ചെയ്‍തു. എ സര്‍ട്ടിഫിക്കറ്റ് മതി എന്ന് പറയുകയായിരുന്നു അദ്ദേഹം. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് വയലൻസ് രംഗങ്ങള്‍ സലാറില്‍ ഉള്ളതിനാലാണ് എന്ന് നേരത്തെ വ്യക്തമായിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കിയ ഒരു സിനിമയാണ് പ്രശാന്ത് നീല്‍ പ്രഭാസിനെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്‍ത സലാര്‍.

സലാറിന്റെ നിര്‍മാണം ഹൊംമ്പാള ഫിലിംസാണ്. വര്‍ദ്ധരാജ മന്നാറായെത്തുന്ന പൃഥ്വിരാജാണ് സലാര്‍ സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. വര്‍ദ്ധരാജ് മന്നാര്‍ എന്ന കഥാപാത്രം ചിത്രത്തിലെ ദേവ എന്ന സലാറിന്റെ അടുത്ത സുഹൃത്താണ് എന്നാണ് ലഭ്യമാകുന്ന പ്രമോഷണല്‍ മെറ്റീരിയലില്‍  നിന്നും നേരത്തെ സംവിധായകൻ പ്രശാന്ത് നീല്‍ തന്നെ പ്രമേയത്തെ കുറിച്ച് വെളിപ്പെടുത്തിയതില്‍ നിന്നും വ്യക്തമാകുന്നത്.
സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട് എന്നും വമ്പൻ തുകയ്‍ക്കാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

Read More: വമ്പൻ ഉയര്‍ത്തെഴുന്നേല്‍പ്പ്, മമ്മൂട്ടി തുടങ്ങിവെച്ച കോടി ക്ലബുകള്‍, മലയാളത്തിന്റെ റെക്കോര്‍ഡ് നേട്ടങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios