ജയിലറിനേക്കാള്‍ മികച്ചതാകണം ലിയോയെന്ന് നിര്‍മാതാവ്, താൻ കണ്ടത് ഹെലികോപ്റ്ററാണെന്ന് ലോകേഷ് കനകരാജ്

നിര്‍മാതാവിനോട് ലോകേഷ് കനകരാജ് അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

Director Lokesh Kanagaraj says about an interesting meme regarding Jailer hrk

ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് തമിഴകത്ത്. ലിയോയില്‍ അത്രയധികം പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ലോകേഷ് കനകരാജ് വിജയ്‍‍യെ നായകനാക്കി സംവിധാനം ചെയ്യുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. രസകരമായ ഒരു മീമിനെ കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജ് ചൂണ്ടിക്കാട്ടിയതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്.

സംവിധായകൻ ലോകേഷ് കനകരാജ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ജയിലറിനെക്കാളും മികച്ച രീതിയില്‍ ലിയോ സിനിമയില്‍ നമുക്ക് എന്ത് ചെയ്യാനാകും എന്ന് നോക്കണമെന്നും മീംസൊക്കെ കണ്ടില്ലേയെന്നും നിര്‍മാതാവ് ലളിത് കുമാര്‍ ചോദിച്ചതായാണ് ലോകേഷ് വെളിപ്പെടുത്തിയത്. അതിന് മറുപടി നല്‍കിയതും രസകരമായിട്ടാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. ശരിയാണ്, ലിയോയുടെ നിര്‍മാതാവ് ഹെലികോപ്റ്റര്‍ തനിക്ക് സമ്മാനമായി നല്‍കുന്നതിന്റെ ഒരു മീം കണ്ടിരുന്നുവെന്നും സണ്‍ പിക്ചേഴ്‍സ് ജയിറിന്റെ സംവിധായകന് കാര്‍ നല്‍കിയത് ഉദ്ദേശിച്ച് ലോകേഷ് മറുപടി നല്‍കി.

തുടക്കത്തിലേ നടൻ വിജയ് തന്നോട് പറഞ്ഞത് എന്തെന്നും ലോകേഷ് കനകരാജ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിരുന്നു. ഒരു ബോഡി ഡബിളും ആവശ്യമില്ല. ആക്ഷനും ഡ്യൂപ് ആവശ്യമില്ല എന്ന് താരം വ്യക്തമാക്കിയതായി ലോകേഷ് കനകരാജ് വെളിപ്പെടുത്തി. ട്രെയിലര്‍ നായകൻ വിജയ്‍യുടെ ആക്ഷൻ രംഗങ്ങള്‍ മികച്ചതാണ് എന്ന് സൂചനകള്‍ നല്‍കുന്നുമുണ്ട്.

യുകെയില്‍ ലിയോ കട്ടുകളുണ്ടാകില്ലെന്ന പ്രത്യേകതയുണ്ട്. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണാണെന്നതിനാലാണ് ചിത്രം കട്ടുകളില്ലാതെ പ്രദര്‍ശിപ്പിക്കാൻ തീരുമാനിച്ചതെന്ന് അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സ് വ്യക്തമാക്കിയിരുന്നു. മുഴുവനായി ലിയോ ആസ്വദിക്കാൻ അവസരമുണ്ടാകണം. കൂടുതല്‍ പേരിലേക്ക് ലിയോ എത്തിയതിനു ശേഷം '12എ' പതിപ്പിലേക്ക് മാറും. റോ ഫോം എന്ന് പറയുമ്പോള്‍ ചിത്രത്തില്‍ ബ്ലര്‍ ചെയ്യുകയോ സെൻസര്‍ ചെയ്യുകയോ മ്യൂട്ടാക്കുകയോ ഉണ്ടാകില്ലെന്നാണ് അഹിംസ എന്റര്‍ടെയ്‍ൻമെന്റ് വ്യക്തമാക്കിയതായിരുന്നു. ഇത് യുകെയിലെ സ്വീകാര്യതയ്‍ക്ക് കാരണമായിട്ടുണ്ട്. കളക്ഷനിലും റെക്കോര്‍ഡ് നേട്ടം വിജയ് ചിത്രം ലിയോ നേടുമെന്നാണ് പ്രതീക്ഷ.

Read More: ഇനി ഷെയ്‍ൻ നിഗത്തിന് കോമഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios