മരണമാസ് ആയിട്ടുണ്ട്, ഫഹദ് നമ്മുടെ അഭിമാനം, ചങ്കാണ് അവൻ: പുഷ്പ 2 കണ്ട് ജിസ് ജോയ്

എന്ത് അത്ഭുതമാണ് ബോക്സ് ഓഫീസിൽ പുഷ്പ 2 കാഴ്ചവച്ചിരിക്കുന്നതെന്ന് നാളെ അറിയാനാകും. 

director jis joy about allu arjun movie pushpa 2 review,  fahadh faasil

റെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ പുഷ്പ 2 ഇന്ന് തിയറ്ററുകളിൽ എത്തി. വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം കണ്ടിറങ്ങിയ സംവിധായകൻ ജിസ് ജോയ് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഫഹദ് ഫാസിൽ നമ്മുടെ അഭിമാനം ആണെന്നും ആദ്യ ഭാ​ഗത്തെക്കാൾ മികച്ച പ്രകടനം അല്ലു അർജുൻ കാഴ്ചവച്ചിട്ടുണ്ടെന്നും ജിസ് ജോയ് പറഞ്ഞു. 

"തിയറ്ററിൽ വൻ ഓളമാണ് പുഷ്പ 2 നൽകിയത്. ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ കണ്ടതിനേക്കാൾ കൂടുതൽ എഫക്ടിലാണ് തിയറ്ററിൽ വന്നിരിക്കുന്നത്. പടം ഭയങ്കര രസമായിട്ട് തോന്നി എനിക്ക്. ഫഹദിനെ കുറിച്ച് പറയേണ്ട കാര്യമില്ല. അസ്സലായിട്ടുണ്ട്. ഫഹദ് നമ്മുടെ അഭിമാനമാണ്. ചങ്കാണ് അവൻ. അല്ലു അർജുന്റെ പ്രകടനം പുഷ്പ 1നെക്കാൾ ​ഗംഭീരമാണ്. അല്ലുവിന് എത്രത്തോളം കയ്യടി ഉണ്ടോ അതിനെക്കാൾ കൂടുതലാണ് ഫഹദിന്. ഇന്റർവെൽ സീനൊക്കെ മരണമാസ് ആയിട്ടുണ്ട്. കഴിഞ്ഞ പതിനെട്ട് വർഷമായി അല്ലു അർജുന് ഞാൻ ഡബ്ബ് ചെയ്യുന്നുണ്ട്. ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ഏതാണെന്ന് ചോദിച്ചാൽ അത് പുഷ്പ 2 ആണ്. പുഷ്പ 3 കാണുമെന്നാണ് അവർ പറയുന്നത്. അത്രയുമെ എനിക്കും അറിയുള്ളൂ", എന്നാണ് ജിസ് ജോയ് പറഞ്ഞത്. 

അമ്പോ ഇതെന്ത് മായാജാലം ! 2024ൽ ജനപ്രീതിയിൽ മുന്നിൽ ഒരു നടി; ദീപിക, ആലിയ മാത്രമല്ല സാക്ഷാൽ ഷാരൂഖാനും പിന്നില്‍

അല്ലു അർജുന്റെ എല്ലാ സിനിമകൾക്കും മലയാളത്തിൽ ഡബ്ബ് ചെയ്യുന്നത് ജിസ് ജോയ് ആണ്. ഒറിജിനലിനെക്കാൾ മലയാളികൾ കേൾക്കാൻ കൊതിക്കുന്നതും ജിസ് ജോയ് ഡബ്ബ് ചെയ്യുന്ന അല്ലുവിന്റെ ശബ്ദം ആണ്. അതേസമയം സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ആദ്യദിന കളക്ഷനിൽ റെക്കോർഡ് ഇടുമെന്നാണ് കണക്കു കൂട്ടലുകൾ. പ്രീ സെയിൽ കളക്ഷൻ തന്നെ 100 കോടി കഴിഞ്ഞിരുന്നു. എന്ത് അത്ഭുതമാണ് ബോക്സ് ഓഫീസിൽ പുഷ്പ 2 കാഴ്ചവച്ചിരിക്കുന്നതെന്ന് നാളെ അറിയാനാകും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios