ഷൂട്ടോ..അതിന് എഴുതിയിട്ടില്ലല്ലോ; ദൃശ്യം 3 വാർത്തകൾ കേട്ട് ഞെട്ടി ജീത്തു ജോസഫ്
അടുത്തിടെ മോഹൻലാലും ദൃശ്യം 3യെ കുറിച്ച് പറഞ്ഞത് ശ്രദ്ധനേടിയിരുന്നു.
ചില സിനിമകൾ അങ്ങനെയാണ്, അവയുടെ ഫ്രാഞ്ചൈസികൾക്കായി സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കും. ആദ്യഭാഗം നൽകിയ മികച്ച സിനിമാനുഭവം ആകും അതിന് കാരണം. അത്തരത്തിൽ നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടെങ്കിലും മുൻപൻ മോഹൻലാൽ ചിത്രം ദൃശ്യം ആണ്. ആദ്യഭാഗത്തിന് ലഭിച്ച വൻ വരവേൽപ്പ് തന്നെ രണ്ടാം ഭാഗത്തിനും ലഭിച്ചിരുന്നു. നിലവിൽ ദൃശ്യം 3യുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ ലോകത്ത് സജീവമാണ്.
ദൃശ്യം 3 ഉടൻ ഷൂട്ട് തുടങ്ങുമെന്ന തരത്തിൽ വരെ അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. ഇതിനിടയിൽ സിനിമയെ കുറിച്ച് സംവിധായകൻ ജീത്തു ജോഫ് തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ. ദൃശ്യം 3 ഷൂട്ട് എന്ന് തുടങ്ങുമെന്നായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യം. ഇതിന് "ഷൂട്ടൊന്നും തരുമാനം ആയിട്ടില്ല. എഴുതി കഴിഞ്ഞില്ലല്ലോ. ലാലേട്ടൻ പറഞ്ഞത് പോലെ ഞാൻ ശ്രമിക്കുന്നുണ്ട്. അതെന്ന് നടക്കുമെന്ന് എനിക്കറിയില്ല. നടന്നാൽ നടന്നുവെന്ന് പറയാം. ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതാണ് യാഥാർത്ഥ്യം. നല്ല രീതിയിൽ ഒരു സംഭവം കിട്ടിക്കഴിഞ്ഞാൽ ഞാനത് ചെയ്യും. മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. ദൃശ്യം കഴിഞ്ഞപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചതല്ല. എല്ലാവരും ട്രൈ ചെയ്യാൻ പറഞ്ഞപ്പോൾ സംഭവിച്ചതാണ്. രണ്ടാം ഭാഗത്തെക്കാൾ കൂടുതൽ എഫെർട്ട് ഇടുന്നുണ്ട്", എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
വിവാഹം എനിക്ക് പേടിയാണ്, കല്യാണം കഴിച്ചിട്ട് ഞാൻ ഡിവോഴ്സ് ആയാലോ? അഭിരാമി സുരേഷ്
അടുത്തിടെ മോഹൻലാലും ദൃശ്യം 3യെ കുറിച്ച് പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. മൂന്നാം ഭാഗം വലിയൊരു ഉത്തരവാദിത്വമാണ്. സീക്വലിന് തുടർച്ച എന്നത് വലിയ വെല്ലുവിളിയാണ്. മൂന്നാം ഭാഗത്തിനായി എല്ലാവരും ശ്രമിച്ചു കൊണ്ടിരിക്കയാണെന്നുമായിരുന്നു മോഹൻലാൽ പറഞ്ഞത്. തന്റെ കയ്യിൽ ക്ലൈമാക്സ് ഉണ്ടെന്ന് ദൃശ്യം 2ന്റെ സമയത്ത് ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..