രണ്ട് പാര്‍ട്ടായി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം റാമിന്‍റെ ബജറ്റ് വെളിപ്പെടുത്തി ജിത്തു ജോസഫ്
ഡിസംബറില്‍ ഒരു ഓപ്ഷന്‍ വന്നിരുന്നു. ആര്‍ടിസ്റ്റ് ഡേറ്റൊക്കെ ഒത്തുവന്നു പക്ഷെ അവിടുത്തേക്ക് തണുപ്പ് കാരണം അടുക്കാന്‍ പറ്റില്ല. മാത്രമല്ല ഡേ ടൈം കുറവുമാണ്. ഇങ്ങനെ ചില പ്രശ്നങ്ങളില്‍ കിടക്കുകയാണ്.
കൊച്ചി: നേര് മികച്ച പ്രശംസ നേടി പ്രദർശനം തുടരുമ്പോൾ മോഹൻലാലിന്റേതായി വരാനിരിക്കുന്ന സിനിമകളും ചർച്ച ആകുകയാണ്. അക്കൂട്ടത്തിൽ ശ്രദ്ധേയമാണ് റാം എന്ന ചിത്രം. നേരിന്‍റെ സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഈ സ്പൈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ല്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം എന്നാല്‍ പിന്നീട് കൊവിഡ‍് കാലത്ത് മുടങ്ങിയിരിക്കുകയാണ്. നേര് വീണ്ടും മോഹന്‍ലാലിന് ഹിറ്റ് സമ്മാനിച്ചതോടെ വീണ്ടും റാം ചര്‍ച്ചയാകുന്നുണ്ട്.
നേരത്തെ താടി വടിച്ച് അഭിനയിക്കാത്തതിന്‍റെ കാരണം തന്നെ മോഹന്‍ലാല്‍ പറഞ്ഞത് റാം പോലുള്ള ചിത്രങ്ങളുടെ കണ്ടിന്യൂറ്റി പ്രശ്നത്താലാണ് എന്നാണ്. ഇതെല്ലാം ചേര്‍ത്തുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ജിത്തു ജോസഫ്. ഖത്തറിലെ സുനോ റെഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു ഈ കാര്യം പറയുന്നത്.
" റാം കുറച്ച് പ്രശ്നങ്ങളില്‍ നില്‍ക്കുകയാണ്. അതെല്ലാം പരിഹരിച്ച് വരുകയാണ്. റാം രണ്ട് രാജ്യങ്ങളില്‍ ഷൂട്ട് ചെയ്യണം. ട്യൂണിഷ്യയിലും ഇംഗ്ലണ്ടിലും. അവിടുത്തെ കാലവസ്ഥ ഒത്തുവരുമ്പോള്‍ ഇവിടെ അഭിനേതാക്കളുടെ ഡേറ്റ് ഒത്തുവരില്ല. ഇങ്ങനെ അനവധി ഘടകങ്ങള്‍ ഒത്തുവരണം അതിന്‍റെ ഷൂട്ടിംഗിന്. അടുത്ത ജൂണില്‍ റാമിന്‍റെ ഷൂട്ടിംഗ് ആരംഭിക്കണമെങ്കില്‍ ഞാന്‍ ഈ മാസം മുതല്‍ പ്ലാനിംഗ് ആരംഭിക്കണം.
ഡിസംബറില്‍ ഒരു ഓപ്ഷന്‍ വന്നിരുന്നു. ആര്‍ടിസ്റ്റ് ഡേറ്റൊക്കെ ഒത്തുവന്നു പക്ഷെ അവിടുത്തേക്ക് തണുപ്പ് കാരണം അടുക്കാന്‍ പറ്റില്ല. മാത്രമല്ല ഡേ ടൈം കുറവുമാണ്. ഇങ്ങനെ ചില പ്രശ്നങ്ങളില്‍ കിടക്കുകയാണ്.
റാമിലെ മോഹന്‍ലാലിന്‍റെ ക്യാരക്ടര്‍ ഒരു ആക്ഷന്‍ ഫിലിം ആണെങ്കിലും ലാര്‍ജര്‍ ദാന്‍ ലൈഫ് ക്യാരക്ടര്‍ അല്ല. അതിലും ഇമോഷണലും മറ്റും ഉണ്ട്. ആ ക്യാരക്ടറിന്‍റെ പേഴ്സണലായ കാര്യങ്ങളുണ്ട്. പേഴ്സണല്‍ കാര്യങ്ങളില്‍ നിന്നാണ് ഒരു കാര്യത്തിന് വേണ്ടി ആ ക്യാരക്ടര്‍ ഒരു മിഷന് വേണ്ടി ഇറങ്ങി തിരിക്കുന്നത്. പക്ഷെ അയാള്‍ ഒരു സാധാരണക്കാരനും അല്ല.
രണ്ട് പാര്‍ട്ടായി 140 കോടിയേക്കാള്‍ ചിലവാക്കിയാണ് റാം ഒരുക്കുന്നത്. അതിനാല്‍ തന്നെ വലിയ പടമാണ്. എന്ന് കരുതി ഭയങ്കര ലാര്‍ജര്‍ ദ ലൈഫ് ഫൈറ്റും മറ്റും ഉള്ള ചിത്രം അല്ല. അത് കാണുമ്പോള്‍ മനസിലാകും" - റാമിന്‍റെ അപ്ഡേറ്റ് സംബന്ധിച്ച് ജിത്തു ജോസഫ് പറഞ്ഞു.
ഇന്ത്യന്‍ താര സുന്ദരിയുടെ മാതാപിതാക്കള്‍: വിന്‍റേജ് ഫോട്ടോ വൈറല്‍; 'നിത്യമായ സ്നേഹം' എന്ന് താരം
ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി രാംഗോപാൽ വർമ്മ ചിത്രം വ്യൂഹം: പ്രതിപക്ഷം കോടതിയിലേക്ക്