രായനില്‍ സുപ്രധാന താരം എത്തുന്നു; വെളിപ്പെടുത്തി ധനുഷ്

ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. 

director dhanush introduced another super actor acted in raayan movie vvk

ചെന്നൈ: എല്ലാവരെയും ഞെട്ടിച്ച ലുക്കിലാണ്  ധനുഷ്  ചിത്രം രായന്റെ പേര് പ്രഖ്യാപനം നടന്നത്. പുറത്തുവിട്ട പോസ്റ്ററില്‍ കൊലകൊല്ലി ലുക്കിലായിരുന്നു ധനുഷ്. നിത്യ മേനൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്‍റ വിജയൻ. അനിഖ സുരേന്ദ്രൻ, വരലക്ഷ്‍മി ശരത്‍കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ധനുഷ് സംവിധാനം ചെയ്യുന്ന രായനില്‍ വേഷമിടുന്നുണ്ട്. 

ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും. ഇപ്പോള്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ധനുഷ്. 

പ്രകാശ് രാജാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന വേഷത്തിലാണ് പ്രകാശ് രാജ് എന്നാണ് സൂചന. ധനുഷ് തന്നെയാണ് രായന്‍ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ധനുഷിന്‍റെ സിനിമ കരിയറിലെ 50 മത്തെ ചിത്രമാണ്. നേരത്തെ ധനുഷിന്‍റെ സഹോദരനും സംവിധായകനുമായ സെല്‍വരാഘവന്‍റെ ക്യാരക്ടര്‍ പോസ്റ്ററും ധനുഷ് പുറത്തുവിട്ടിരുന്നു. സെല്‍വരാഘവന്‍ ചിത്രത്തില്‍ വില്ലനാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. 

അതേ സമയം മുന്‍പ് സെല്‍വരാഘവന്‍  സംവിധാനം ചെയ്ത് ധനുഷ് അഭിനയിച്ച വന്‍ വിജയമായ പുതുപേട്ട ചിത്രവുമായി രായന് ബന്ധമുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ഒന്നും ഇല്ല. 

ധനുഷ് നായകനായി വേഷമിട്ട് എത്തിയ ചിത്രം ക്യാപ്റ്റൻ മില്ലര്‍ മികച്ച വിജയമായിരുന്നു. സംവിധാനം അരുണ്‍ മതേശ്വരാണ്. പ്രിയങ്ക മോഹനാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തിരക്കഥയെഴുതിയതും അരുണ്‍ മതേശ്വരനാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സിദ്ധാര്‍ഥാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകര്‍ന്നത്.

'ശിവകാര്‍ത്തികേയനെയും കമലഹാസനെയും അറസ്റ്റ് ചെയ്യണം'; അമരൻ ടീസറിന് പിന്നാലെ പ്രതിഷേധം

'പുറത്തിറങ്ങരുത്, അകത്തിരുന്നാല്‍ മതി' : പുതിയ ചിത്രത്തിനായി മഹേഷ് ബാബുവിന് കടുത്ത നിയന്ത്രണം വച്ച് രാജമൗലി

Latest Videos
Follow Us:
Download App:
  • android
  • ios