'ആദ്യത്തെ വെല്ലുവിളി അതാണ്', വെളിപ്പെടുത്തി സംവിധായകൻ ബ്ലെസ്സി, 'ആടുജീവിതം ഒരു ഡോക്യുമെന്റേഷനല്ല'

ആടുജീവിതത്തിലെ വെല്ലുവിളി വെളിപ്പെടുത്തി ബ്ലെസ്സി.

Director Blessy reveals Prithviraj film Aadujeevitham challenges hrk

മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രമായിരിക്കും ആടുജീവിതമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്രത്തോളം പ്രയത്‍നമെടുത്തിട്ടുണ്ട് പൃഥ്വിരാജ്. ആടുജീവിതം നോവല്‍ ഒരു സിനിമയായി വരുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി.

വായിച്ച പുസ്‍തകം അങ്ങനേ തന്നെ സിനിമയില്‍ കാണാനാരിക്കുന്ന പ്രേക്ഷകനാണ് ശരിക്കും ഒരു വെല്ലുവിളി എന്ന് ബ്ലെസ്സി പറയുന്നു. ആദ്യത്തെ വെല്ലുവിളി അതാണ്. നോവലിനപ്പുറം വായനക്കാര്‍ കാണാത്ത കാര്യങ്ങളിലേക്ക് സിനിമയില്‍ എത്തുക എന്നതാണ് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. ബെന്യാമിൻ ജീവിതം പുസ്‍തകമായപ്പോള്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നും ബ്ലെസ്സി പ്രേക്ഷകരോട് ചൂണ്ടിക്കാട്ടുന്നു. സിനിമയില്‍ പലതും കാണിക്കേണ്ട ആവശ്യമില്ല. പറയാതെ പോയത് കൂടുതല്‍ പറയാനാണ് താൻ ശ്രമിച്ചത് എന്നും ബെന്യാമിൻ കാണാത്ത മരുഭൂമിയിലെ കാഴ്‍ചകള്‍ പകര്‍ത്താനാണ് ശ്രമിച്ചത് എന്നും സംവിധായകൻ ബ്ലെസ്സി വ്യക്തമാക്കുന്നു. പുസ്‍കത്തിന്റെ ഒരു ഡോക്യുമെന്റേഷനല്ല ആടുജീവിതം സിനിമ എന്നും ഒരു വ്യക്തിത്വമുണ്ടാകും എന്നും ബ്ലെസ്സി അഭിപ്രായപ്പെട്ടു.

ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കിയാണ് 'ആടുജീവിതം' സിനിമ ബ്ലസ്സി ഒരുക്കുന്നത്. റിലീസ് മാര്‍ച്ച് 28നാണ് ആയിരിക്കും. ലോക നിലവാരത്തിലാണ് പൃഥിരാജിന്റെ ആടുജീവിതം സിനിമ ഒരുക്കിയിരിക്കുന്നത്. ആടുജീവിതത്തില്‍ നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജെത്തുന്നത്.

രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയില്‍ പത്തനംതിട്ടയിലായിരുന്നു 'ആടുജീവിതം' സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.

Read More: ആ നേട്ടത്തിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ നടനായി ടൊവിനോ തോമസ്, അഭിമാന തിളക്കത്തിൽ മലയാളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios