സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു
ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്‍റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും ബാബു സംവിധാനം ചെയ്തു.
തൃശൂർ: സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു. 59 വയസായിരുന്നു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ‘അനിൽ ബാബു’എന്ന പേരില്‍ സംവിധായകന്‍ അനിലുമായി ചേര്‍ന്ന് 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്‍റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും ബാബു സംവിധാനം ചെയ്തു. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേർന്നത്. 1992ൽ മാന്ത്രികചെപ്പിലൂടെ അനിൽ ബാബു എന്ന സംവിധായകജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.
മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. 2004ൽ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തിൽനിന്ന് വിട്ടുനിന്നു. 2013ൽ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി.
സ്‌ത്രീധനം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കുടുംബവിശേഷം, വെൽകം ടു കൊടൈക്കനാൽ, മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ തുടങ്ങി 2005ൽ പുറത്തിറങ്ങിയ പറയാം എന്ന സിനിമ വരെ 24 സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.