ഗരുഡൻ 2 വരുമോ? അങ്ങനെ ഒരു വിഷയം കിട്ടിയാൽ..; അരുൺ വർമ പറയുന്നു
ഗരുഡന്റെ റീമേക്കിനും സാധ്യതയുണ്ടെന്ന് അരുൺ പറയുന്നുണ്ട്.
പാപ്പൻ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിന് വൻ അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബിജു മേനോനും തകർത്തഭിനയിച്ച ഗരുഡനിലൂടെ അരുൺ വർമ എന്ന സംവിധായകനെ കൂടി മലയാളത്തിന് ലഭിച്ചിരിക്കുകയാണ്. പ്രേക്ഷ- നിരൂപക പ്രശംസ നേടി ഗരുഡൻ മുന്നേറുമ്പോൾ രണ്ടാം ഭാഗത്തെ കുറിച്ച് അരുൺ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
"ഗരുഡന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആളുകൾ ചോദിക്കുന്നുണ്ട്. സുരേഷേട്ടൻ, ലിസ്റ്റിൻ, ബിജു ചേട്ടൻ തുടങ്ങിയവരെല്ലാം ആ ഐഡിയയെ സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷേ നിലവിലെ സിനിമയെ ബീറ്റ് ചെയ്യുന്ന കഥ കിട്ടുകയാണെങ്കിൽ ചിലപ്പേൾ നടന്നേക്കാം. അങ്ങനെ ആണെങ്കിൽ ഉറപ്പായും ഗരുഡൻ 2 കാണാൻ സാധിക്കും", എന്നാണ് അരുൺ വർമ പറഞ്ഞത്. സില്ലി മോങ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.
ഗരുഡന്റെ റീമേക്കിനും സാധ്യതയുണ്ടെന്ന് അരുൺ പറയുന്നുണ്ട്. ഗരുഡന്റെ നിർമാതാവിന്റെ തീരുമാനമാണ് അതെന്നും സംവിധായകൻ വ്യക്തമാക്കി. ചർച്ചകളൊക്കെ നടക്കുന്നുണ്ട്. ഒരുപക്ഷേ ആ സിനിമകൾ സംവിധാനം ചെയ്യുന്നത് ഞാൻ ആയിരിക്കില്ല. പിന്നെ സുരേഷേട്ടനെയും ബിജു ചേട്ടനെയും പോലെ രണ്ട് അഭിനേതാക്കൾ വേണമെന്നും അരുൺ വ്യക്തമാക്കുന്നു.
'ലാലേട്ടനെ കാണിക്കാരുന്നു, സെഡ് ആക്കി, ഫാൻ മേഡ് പോലെ'; എമ്പുരാൻ പോസ്റ്ററിന് പരിഭവവും..!
അതേസമയം, മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ഗരുഡന്‍ ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം ചിത്രം 15 കോടിയോളം രൂപ നേടി കഴിഞ്ഞു. റിലീസ് ചെയ്ത് രണ്ടാം വെള്ളിയാഴ്ച 70 ലക്ഷത്തോളം നേടിയെന്നാണ് വിവരം. ശനി, ഞായര്‍ ദിവസങ്ങള്‍ കടന്നാല്‍ ചിത്രം 20 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..