അടുത്തയാഴ്‍ച മുതല്‍ ഇന്ത്യൻ 2വിനൊപ്പം തിയറ്ററുകളില്‍ ധനുഷും, ഞെട്ടിക്കാൻ രായൻ എത്തുന്നു
എങ്ങനെയുണ്ടാകും രായൻ എന്ന് അറിയാം.
ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായൻ. വലിയ പ്രതീക്ഷകളുള്ള ഒരു ധനുഷ് ചിത്രമാണ് രായൻ. ജൂലൈ 26നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകനായും ധനുഷ് എത്തുന്ന രായന്റെ ട്രെയിലര്‍ സെൻസര്‍ കഴിഞ്ഞുവെന്നും ഇന്ത്യൻ 2വിനൊപ്പം അടുത്തയാഴ്‍ച മുതല്‍ പ്രദര്‍ശിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ രായൻ ഗോകുലം മൂവീസ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് ഒരു കുറിപ്പെഴുതിയിരുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.
മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. എന്തായാലും രായൻ ആരാധകരില്‍ ഹൈപ്പുണ്ടാക്കിയിട്ടുണ്ട്.
രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം കുക്കാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യ വില്ലൻ കഥാപാത്രമായി എത്തുമ്പോള്‍ ധനുഷ് നായകനായ രായന്റെ ട്രൈയ്‍ലറിന്റ ആകെ ദൈര്‍ഘ്യം 2.36 മിനിറ്റായിരിക്കും.
Read More: രണ്‍വീര്‍ സിംഗ് ധരിച്ച വാച്ചിന് കോടികള്‍, തുക കേട്ട് ഞെട്ടി ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക