'ഗംഭീര ചിത്രം'; പ്രേമലുവിനെ നെഞ്ചിലേറ്റി സംവിധായകന്‍ ജിസ് ജോയ്

സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പിലൂടെയാണ് സംവിധായകന്‍ പ്രേമലുവിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചത്. 

directior jis joy pronoting new movie premalu vvk

കൊച്ചി: നല്ല ചിത്രങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും മടിയില്ലാത്തവരാണ് മലയാളി സംവിധായകര്‍. ഇപ്പോഴിതാ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്ത 'പ്രേമലു' ഒരു ഗംഭീര ചിത്രമാണെന്ന് പറഞ്ഞുകൊണ്ട് ചിത്രത്തെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പിലൂടെയാണ് സംവിധായകന്‍ പ്രേമലുവിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചത്. 

വൈകാരികമായി സ്പര്‍ശിക്കാനും അതേസമയം പൊട്ടിച്ചിരിപ്പിക്കാനും പ്രേമലുവിനു കഴിഞ്ഞു എന്ന അഭിപ്രായം കുറിച്ച സംവിധായകന്‍ ഭാവനാ സ്റ്റുഡിയോസ്, ഗിരീഷ്‌ എഡി, കിരണ്‍ ജോസി, ശ്യാം മോഹന്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍, ഫഹദ് ഫാസില്‍, നസ്ലന്‍, മമിത തുടങ്ങിയവരെയും പോസ്റ്റിലൂടെ അഭിനന്ദിച്ചു. 

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ബിജു മേനോൻ-ആസിഫ് അലി ചിത്രം തലവനാണ് ജിസ് ജോയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഇതേസമയം മികച്ച ജനപിന്തുണയോടെ മുന്നേറുന്ന പ്രേമലു നാളെ മുതല്‍ കൂടുതൽ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുകയാണ്. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് ,  വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം "സീക്രെട്ട്" : ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

'പ്രദീപനും പിള്ളേരും': ഒരു ഭാരത സർക്കാർ ഉത്പന്നം രസകരമായ ടീസര്‍ പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios