'സിനിമയിൽ നന്ദിയുള്ള ഒത്തിരി പേരുണ്ട്, കുഞ്ചാക്കോയും സുരേഷ് ഗോപിയും ആ ചിത്രത്തിൽ ഫ്രീയായി അഭിനയിച്ചു'
സിനിമ മേഖലയിൽ നന്ദിയുള്ള ഒരുപാട് താരങ്ങൾ ഉണ്ടെന്ന് ദിനേശ് പണിക്കർ പറയുന്നു.
മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ദിനേശ് പണിക്കരുടേത്. നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് ദിനേശിന്റെ ഒരുപാട് സിനിമകൾ നിരത്തി പരാജയപ്പെടുകയായിരുന്നു. അന്ന് അദ്ദേഹത്തെ സഹായിച്ചത് ടെലിവിഷൻ പരമ്പരകളായിരുന്നു. ഇപ്പോഴിതാ തന്റെ ഒരു സിനിമയിൽ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും സൗജന്യമായി വന്ന് അഭിനയിച്ചിട്ടുണ്ട് എന്നാണ് ദിനേശ് പറയുന്നത്.
സിനിമ മേഖലയിൽ നന്ദിയുള്ള ഒരുപാട് താരങ്ങൾ ഉണ്ടെന്ന് ദിനേശ് പണിക്കർ പറയുന്നു. സുരേഷ് ഗോപിയുടെയും കുഞ്ചാക്കോ ബോബന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ട് ആയിരുന്നു ദിനേശ് ഇക്കാര്യങ്ങൾ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തില്ലാന തില്ലാന എന്ന സിനിമയെ കുറിച്ചാണ് ദിനേശ് പറയുന്നത്. “സുരേഷ് ഗോപി നമ്മളോട് ഒരുപാട് സ്നേഹം കാണിച്ചിട്ടുള്ള താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സിനിമകൾ ചെയ്തു കഴിഞ്ഞതിനു ശേഷം എന്റെ അവസ്ഥ വളരെ മോശമായിരുന്നു. ആ സമയത്താണ് തില്ലാന തില്ലാന എന്ന വരുന്നത്. ഞാൻ ആയിരുന്നു ആദ്യം അത് വിതരണം ചെയ്യാൻ അല്ലെങ്കിൽ നിർമ്മിക്കേണ്ടിയിരുന്നത്. ആ സിനിമയിൽ സുരേഷ് ഗോപി ഫ്രീ ആയി വന്നു അഭിനയിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ വലിയ മനസ്സാണ്”, എന്ന് ദിനേഷ് പണിക്കർ പറയുന്നു.
'പോർഷെ പനമേരയാണ് എടുക്കാൻ പോകുന്നത്': ബിഎംഡബ്യു സിസി അടച്ചില്ലെന്ന പ്രചരണത്തില്‍ റോബിൻ
ദിനേശ് നിർമ്മിച്ച മറ്റൊരു സിനിമയായിരുന്നു മയിൽപീലിക്കാവ്. എന്നാൽ ഈ സിനിമയും വിചാരിച്ച രീതിയിൽ തിയറ്ററിൽ ഓടിയില്ല. വലിയ രീതിയിൽ നഷ്ടം വരുത്തിയ സിനിമയായിരുന്നു ഇത്. ഇതറിഞ്ഞ കുഞ്ചാക്കോ ബോബൻ തില്ലാന തില്ലാനയിൽ രണ്ടുദിവസം സൗജന്യമായി അഭിനയിച്ചു. ഒരു പൈസ പോലും കുഞ്ചാക്കോ ബോബൻ വാങ്ങിയിട്ടില്ലെന്നും ദിനേശ് പറയുന്നു.