തിയറ്റര്‍ റിലീസില്‍ നിന്ന് 92 ദിനങ്ങള്‍; 'പവി കെയര്‍ടേക്കര്‍' ഒടിടിയിലേക്ക്

ഏപ്രില്‍ 26 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

dileep starrer movie pavi caretaker is ready for ott release through manorama max

മലയാള സിനിമ സമീപകാലത്ത് നേരിടുന്ന ഒടിടി പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ചകള്‍ ഏറെ നടന്നിരുന്നു. മുന്‍കാലത്തില്‍ നിന്ന് വിപരീതമായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാള സിനിമകളുടെ കാര്യത്തില്‍ കാര്യമായി സെലക്റ്റീവ് ആയി എന്നതായിരുന്നു ആ ചര്‍ച്ചകളുടെ ആകെത്തുക. അതിനാല്‍ത്തന്നെ തിയറ്റര്‍ റിലീസിന് ശേഷം ഒടിടിയിലേക്ക് എത്തുന്ന മലയാള സിനിമകളുടെ എണ്ണവും കുറഞ്ഞു. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക് എത്തുകയാണ്. ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ടേക്കര്‍ എന്ന ചിത്രമാണ് അത്.

ഏപ്രില്‍ 26 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. സസ്പെന്‍സ് റൊമാന്‍റിക് കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ ചിത്രം കാര്യമായ പ്രേക്ഷകശ്രദ്ധ നേടാതെപോയി. ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക. ചിത്രം തങ്ങളിലൂടെ എത്തുമെന്ന് മനോരമ മാക്സ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ജൂലൈ 26 ന് സ്ട്രീമിംഗ് ആരംഭിക്കും.

ചിത്രത്തിന്‍റെ നിര്‍മ്മാണവും ദിലീപ് ആണ്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് അഭിനയിച്ചിരിക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോല്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ.

ALSO READ : ബജറ്റ് 100 കോടി, ഇത്തവണ രക്ഷപെടുമോ? അക്ഷയ് കുമാറിന്‍റെ 'സര്‍ഫിറ' ആദ്യ 3 ദിനങ്ങളില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios