ചിരിപ്പിക്കാൻ ധ്യാൻ ശ്രീനിവാസൻ ഇനി ഒടിടിയിലേക്ക്, നദികളില്‍ സുന്ദരി യമുന എത്തുന്നു

ധ്യാനിന്റെ നദികളില്‍ സുന്ദരി യമുനയുടെ ഒടിടി റിലീസില്‍ തീരുമാനമായി.
 

Dhyan Sreenivasan starrer hit film Nadikalil Sundari Yamuna to stream on HR ott from 23 thOctober hrk

ധ്യാൻ ശ്രീനിവാസൻ നായകനായി ഹിറ്റായി മാറിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ധ്യാനിന്റെ രസകരമായ ഒരു ചിരി ചിത്രമായിരുന്നു നദികളില്‍ സുന്ദരി യമുന. പഴയകാല ഹിറ്റ് മലയാള കോമഡി ചിത്രങ്ങളുടെ ഓര്‍മയിലേക്ക് എത്തിക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ളതായിരുന്നു നദികളില്‍ സുന്ദരി യമുന. നദികളില്‍ സുന്ദരി യമുന സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് തീരുമാനമായതാണ് പുതിയ റിപ്പോര്‍ട്ട്.

നദികളില്‍ സുന്ദരി യമുന എച്ച്ആര്‍ ഒടിടിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. ഒടിടിയില്‍ ഒക്ടോബര്‍ 23നാണ് സ്‍ട്രീമിംഗ്. വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമായിരുന്നു സംവിധാനം ചെയ്‍തത്. തിരക്കഥയെഴുതിയതും വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമായിരുന്നു. 

കണ്ണൂരിന്റെ നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ധ്യാൻ ചിത്രം ഒരുങ്ങിയത്. വിലാസ് കുമാറും സിമി മുരിക്കഞ്ചേരിയുമാണ് നിര്‍മാണം. സജീവ് ചന്ദിരൂറാണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. അനിമാഷും വിജേഷ് വിശ്വവുമായിരുന്നു ധ്യാൻ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനേഴ്‍സ്.

ധ്യാൻ ശ്രീനിവാസൻ കണ്ണനെന്ന നായക കഥാപാത്രത്തെയാണ് നദികളില്‍ സുന്ദരി യമുനയില്‍ അവതരിപ്പിച്ചത്. പ്രഗ്യാ നാഗ്ര യമുനയെന്ന നായികയായി ചിത്രത്തില്‍ എത്തി. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഫൈസല്‍ അലിയാണ്.  അജു വിദ്യാധരനായിട്ട് ധ്യാൻ ശ്രീനിവാസൻ ചിത്രത്തില്‍ എത്തിയപ്പോള്‍ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരും മറ്റ് വേഷങ്ങളിലും കലാസംവിധാനം അജയന്‍ മങ്ങാടും മേക്കപ്പ് ജയന്‍ പൂങ്കുളവും കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂരും സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്‍ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദും ആണ്  നിര്‍വഹിച്ചത്.

Read More: 'മാരാരുടെ തട്ട് താണ് തന്നെ ഇരിക്കും'; 'ലിയോ'യ്ക്ക് മുന്നിൽ ചങ്കൂറ്റത്തോടെ 'ജോര്‍ജ് മാര്‍ട്ടിന്‍', നാലാം വാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios