വെറുതെ ആരെയും വിലക്കില്ലല്ലോ, പരാതികൾ സത്യസന്ധമാകാം; ധ്യാൻ ശ്രീനിവാസൻ

തുടരെ പരാതികൾ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ അസോസിയേഷൻ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ പോകില്ലെന്നും ധ്യാന്‍. 

dhyan sreenivasan react for shane nigam and sreenath bhasi issue nrn

ടന്മാരായ ഷെയിൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയതിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകും അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും അല്ലെങ്കിൽ ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ അവർ പോകില്ലെന്നും ധ്യാൻ പറഞ്ഞു.  

"ഷെയിൻ നി​ഗവുമായി ഞാൻ വർക്ക് ചെയ്തിട്ടില്ല. അതോണ്ട് അറിയത്തില്ല. ശ്രീനാഥ് ഭാസിയുമായി വർക്ക് ചെയ്യുന്ന സമയത്ത് ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്തായാലും പ്രോപ്പർ പരാതി ലഭിച്ചത് കൊണ്ടായിരിക്കണമല്ലോ അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരിക്ക. കൃത്യമായി പ്രൊഡക്ഷന്റെ ഭാ​ഗത്ത് നിന്നും പരാതികൾ വരുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. അല്ലാണ്ട് പെട്ടൊന്നൊരു ദിവസം ഇങ്ങനെ ചെയ്യില്ലല്ലോ. തുടരെ പരാതികൾ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ ഒരു സംഘടനയും പോകില്ല. സത്യസന്ധമായിട്ടുള്ള പരാതികൾ ആയിരിക്കാം", എന്നാണ് ധ്യാൻ പറഞ്ഞത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

ഒരാഴ്ചയ്ക്ക് ശേഷം മോഹൻലാൽ ബിബിയിൽ; കലിപ്പ് മോഡ്, അഖിലിന് രൂക്ഷവിമർശനം- വീഡിയോ

അതേസമയം, സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിട്ടുണ്ട്. കലൂരിൽ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടാൻ നിർമ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു. എന്നാൽ താൻ അമ്മയിൽ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയതായും പരാതികൾ ഉയർന്നിരുന്നു. വിലക്ക് നേരിടുന്ന ഷെയ്ൻ നിഗം നിലവിൽ അമ്മ അംഗമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios