തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍

സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹന്‍ലാലിനും ഇടയില്‍‌ വിള്ളല്‍ വീണുവെന്നും. ഇരുവരും ഇപ്പോള്‍ സംസാരിക്കാറില്ലെന്നും ധ്യാന്‍ പറയുന്നു.

dhyan sreenivasan about father sreenivasan comment on mohanlal vvk

കൊച്ചി: മലയാള സിനിമയില്‍ എന്നും വെട്ടിതുറന്ന് പറയുന്ന വ്യക്തിയാണ് സംവിധായകനും, എഴുത്തുകാരനും, നടനുമായ ശ്രീനിവാസന്‍. അടുത്തിടെ ശ്രീനിവാസന്‍ നടന്‍ മോഹന്‍ലാലിനെതിരെ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. എന്നാല്‍ അന്ന് തന്നെ ഇതിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനിവാസന്‍റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോള്‍ കുറച്ചുകൂടി രൂക്ഷമായ ഭാഷയില്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. 

ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ള എഴുത്തുകാര്‍ക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നാണ് ധ്യാന്‍ പറയുന്നത്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍‌ശം ഒരിക്കലും ഒരു അഭിപ്രായമല്ലെന്ന് പറഞ്ഞ ധ്യാന്‍. 

അറിവ് സമ്പാദിക്കുമ്പോള്‍ അതിനൊപ്പം അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയുടെ സാഹിത്യോത്സവത്തില്‍ ഒരു സെഷനില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍. 

സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹന്‍ലാലിനും ഇടയില്‍‌ വിള്ളല്‍ വീണുവെന്നും. ഇരുവരും ഇപ്പോള്‍ സംസാരിക്കാറില്ലെന്നും ധ്യാന്‍ പറയുന്നു. അത്തരം ഒരു അവസ്ഥയില്‍ മോഹന്‍ലാലിനെരക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ സെന്‍സില്‍ എടുക്കണം എന്നില്ല. വീട്ടില്‍ എന്തും പറയാം പക്ഷെ അത് ശരിയല്ലെന്ന് ധ്യാന്‍ പറഞ്ഞു. 

ശ്രീനിവാസനെ മനസിലാക്കാതെയാണോ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്ന ചോദ്യത്തിന്. ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസ്സിലാക്കിയ ആള്‍ ഞാനാണ്. എന്‍റെ അച്ഛനെ ഞാന്‍ മനസ്സിലാക്കിടത്തോളം ചേട്ടന്‍ മനസ്സിലാക്കിക്കാണില്ല. എന്തൊക്കെ പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍ എന്‍റെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ എനിക്ക് ലോകത്ത് എന്തും എന്ന് ധ്യാന്‍ പറഞ്ഞു.

'ആ ചിത്രത്തിന്‍റെ ദയനീയ പരാജയം ആമിര്‍ ഖാനെ ആഴത്തില്‍ ബാധിച്ചു'

രൂപീകരിച്ച് 10 ദിവസം; വിജയിയുടെ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടിസ്.!

Latest Videos
Follow Us:
Download App:
  • android
  • ios