'വിനായകന്‍ സാറിന് ഇപ്പോള്‍ അത് അറിയുമോ എന്ന് അറിയില്ല' : വിനായകന്‍റെ ആ റോളിനെക്കുറിച്ച് പറഞ്ഞ് ഗൗതം മേനോന്‍
വിനായകന്‍ സാറിനെ ഈ ചിത്രത്തിലെപ്പോലെ മുന്‍പ് ഒരിക്കലും കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്‍റെ സംഭാഷണവും സ്വാഗും സ്റ്റെലും വ്യത്യസ്തമായിരിക്കും.
ചെന്നൈ: വിക്രം നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്യുന്നത്. നവംബര്‍ 24നാണ് റിലീസ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം വിനായകനാണ് പ്രധാന വില്ലനായി എത്തുന്നത്. ചിത്രത്തില്‍ പ്രധാന റോള്‍ തന്നെയാണ് വിനായകന്‍ ചെയ്യുന്നത് എന്നാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ പുതിയ അഭിമുഖത്തില്‍ പറയുന്നത്.
'കൈകാര്യം ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള താരങ്ങളില്‍ ഒരാളാണ് വിനായകന്‍ സാര്‍. താന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ സ്റ്റെല്‍, വസ്ത്രം, ഞാന്‍ എന്താണ് ആ കഥാപാത്രത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂഡ് എല്ലാം വിശദമായി തന്നെ അദ്ദേഹത്തിന് അറിയണം. വിനായകന്‍റെ പെര്‍ഫോമന്‍സ് തന്നെ മറികടക്കുന്ന പ്രകടനം നടത്തുമോ എന്ന ആശങ്കയൊന്നും ഇല്ലാതെയാണ് അദ്ദേഹവും സഹകരിച്ചത്. ലൊക്കേഷനില്‍ വിനായകന് മേയ്ക്കപ്പൊക്കെ ചെയ്ത് നല്‍കിയിട്ടുണ്ട് വിക്രം സാര്‍.
വിനായകന്‍ സാറിനെ ഈ ചിത്രത്തിലെപ്പോലെ മുന്‍പ് ഒരിക്കലും കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്‍റെ സംഭാഷണവും സ്വാഗും സ്റ്റെലും വ്യത്യസ്തമായിരിക്കും. ദിവ്യ ദര്‍ശിനിയാണ് വിനായകനെ ഇതിലെ വില്ലന്‍ റോളില്‍ പരിഗണിക്കാന്‍ നിര്‍ദേശിച്ചത്. ഷൂട്ടിംഗ് ആരംഭിച്ച സമയത്തും ചിത്രത്തില്‍ വില്ലനെ തേടുകയായിരുന്നു. അപ്പോഴാണ് ഡിഡി വിളിച്ച് ആ സിനിമ കാണൂ എന്ന നിര്‍ദേശം നല്‍കിയത്. അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ബെസ്റ്റ് റോളാണ് ഇത്. അത് വിനായകന് അറിയുമോ എന്ന് അറിയില്ല.
അദ്ദേഹം ഡബ്ബിംഗിന് വന്നിരുന്നു. എന്നാല്‍ കാണാന്‍ പറ്റിയില്ല. അതേ സമയം ഞാന്‍ അദ്ദേഹത്തിന് ഫോണില്‍ മെസേജ് അയച്ചു. താങ്കള്‍ ചെയ്തത് എന്താണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ ചിലപ്പോള്‍ മനസിലായി കാണില്ല, പക്ഷെ പടം ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും മനസിലാകും' - ഗൗതം വാസുദേവ് മേനോൻ ദിവ്യ ദര്‍ശനിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ജയിലറിന് ശേഷം വിനായകന്‍റെ ശക്തമായ വേഷമാണ് ധ്രുവ നച്ചത്തിരത്തിലേത് എന്നാണ് സൂചന. ഇതിന് പുറമേ ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്‍കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില്‍ വേഷമിടുന്നത്.
വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. 'ജോൺ എന്നാണ്' കഥാപാത്രത്തിന്റെ പേര്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജൈന്‍റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം.
തമന്നയുടെ 'കാവലയ്യ' സ്റ്റെപ്പ് വൃത്തികേട്, അതൊന്നും അനുവദിക്കരുത്: മന്‍സൂര്‍ അലി ഖാന്‍
ഫ്ലാറ്റിലെ ബഹളം സ്റ്റേഷനിലെത്തി: 'വനിത പൊലീസിനെ' അന്വേഷിച്ചു, കഴിഞ്ഞ രാത്രി വിനായകന് സംഭവിച്ചത്.!