മാതാപിതാക്കള്‍ക്ക് ആഡംബര ഭവനം സമ്മാനിച്ച് ധനുഷ്, നിര്‍മാണത്തിന് ചെലവായത് കോടികള്‍

കോടിക്കണക്കിന് രൂപ വിലയുള്ള ആഡംബര ഭവനമാണ് ധനുഷ് സമ്മാനിച്ചത്.

Dhanush gifts parents a luxurious house worth 150 crore hrk

കുടുംബത്തിന് വളരെ പ്രധാന്യം കല്‍പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ്. ഇപ്പോഴിതാ മാതാപിതാക്കള്‍ക്ക് ഒരു സ്വപ്‍നം ഭവനം ധനുഷ് സമ്മാനിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് മാതാപിതാക്കള്‍ക്കായി ധനുഷ് വീട് നിര്‍മിച്ചിരിക്കുന്നത്. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് ഇതെന്നാണ് റിപ്പോര്1ട്ട്.

കസ്‍തൂരി രാജയ്‍ക്കും വിജയലക്ഷ്‍മിക്കും സമ്മാനിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് മഹാ ശിവരാത്രി ദിവസമാണ് നടത്തിയത്. 2021ല്‍ തുടങ്ങിന്റെ വീടിന്റെ നിര്‍മാണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ധനുഷിന്റെ 'തിരുടാ തിരുടീ', 'സീഡൻ' തുടങ്ങിയവ സംവിധാനം ചെയ്‍ത സുബ്രഹ്‍മണ്യം ശിവയാണ് സ്വപ്‍നഭവനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്‍മണ്യം പറയുന്നത്.

ധനുഷ് നായകനായി 'വാത്തി' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളി നടി സംയുക്തയാണ് നായിക. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ധനുഷ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്തന്.

വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കൻഡും ദൈര്‍ഘ്യവും ക്ലീൻ യു സര്‍ട്ടിഫിക്കറ്റുമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്‍ത ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ജെ യുവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

Read More: സോനു സൂദിന്റെ പഞ്ചാബിനെ കീഴടക്കി മനോജ് തിവാരിയുടെ ഭോജ്‍പുരി

Latest Videos
Follow Us:
Download App:
  • android
  • ios