'മരക്കാര്‍ പരാജയത്തിന് കാരണം ഡീഗ്രേഡിംഗ്, വീട് എടുത്ത് ചിലര്‍ ഡീഗ്രേഡിംഗ് നടത്തി, അവിടെ റെയ്ഡ് നടത്തി'

ചിത്രത്തിന്‍റെ ബോക്സോഫീസിലെ മോശം പ്രകടനത്തിനൊപ്പം ചിത്രത്തിനെതിരെ കരുതിക്കൂട്ടി ഡീഗ്രേഡിംഗ് നടക്കുന്നു എന്ന രീതിയില്‍ അണിയറക്കാര്‍ പരാതി ഉയര്‍ത്തിയിരുന്നു. മോഹന്‍ലാല്‍ ഫാന്‍സും ഇത് സംബന്ധിച്ച് ആക്കാലത്ത് വ്യാപകമായി പരാതി പറഞ്ഞിരുന്നു. 

degrading cause flop of mohanlal big budget Marakkar said producer santhosh t kuruvila vvk

കൊച്ചി: മലയാളത്തില്‍ ഇറങ്ങിയ വലിയ ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. മികച്ച ചിത്രത്തിനും ഗ്രാഫിക്സിനും അടക്കം ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ ചിത്രം കൊവിഡ് കാലത്തിന് ശേഷമാണ് തീയറ്ററില്‍ എത്തിയത്. എന്നാല്‍ ചിത്രം തീയറ്ററില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. ചിത്രം ഇറങ്ങിയ ദിവസം മുതല്‍ ലഭിച്ച മോശം അഭിപ്രായം ചിത്രത്തിന്‍റെ തീയറ്റര്‍ റണ്‍ വേഗം തന്നെ അവസാനിക്കാന്‍ ഇടയാക്കി. മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ഇനീഷ്യല്‍ കളക്ഷനാണ് ചിത്രം നേടിയിരുന്നത്.

ചിത്രത്തിന്‍റെ ബോക്സോഫീസിലെ മോശം പ്രകടനത്തിനൊപ്പം ചിത്രത്തിനെതിരെ കരുതിക്കൂട്ടി ഡീഗ്രേഡിംഗ് നടക്കുന്നു എന്ന രീതിയില്‍ അണിയറക്കാര്‍ പരാതി ഉയര്‍ത്തിയിരുന്നു. മോഹന്‍ലാല്‍ ഫാന്‍സും ഇത് സംബന്ധിച്ച് ആക്കാലത്ത് വ്യാപകമായി പരാതി പറഞ്ഞിരുന്നു. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം  എന്ന ചിത്രത്തില്‍ സഹനിര്‍മ്മാതാവ് ആയിരുന്ന സന്തോഷ് ടി കുരുവിള അന്ന് മരയ്ക്കാറിനെതിരെ വ്യാപകമായി ആസൂത്രീത ഡീഗ്രേഡിംഗ് നടന്നുവെന്ന് സ്ഥിരീകരിക്കുകയാണ് പുതിയ അഭിമുഖത്തില്‍. 

സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള പറയുന്നത് ഇതാണ്, "മരക്കാര്‍ ഭയങ്കരമായ ഡീഗ്രേഡിംഗാണ് നേരിട്ടത്. ഞങ്ങള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരു വീട്ടില്‍ റൂം സെറ്റ് ചെയ്താണ് ചിലര്‍ സിനിമയ്ക്കെതിരെ പ്രവര്‍ത്തിച്ചത്. അവരെ പൊലീസിനെക്കൊണ്ട് റെയ്ഡ് ചെയ്യിച്ചു. ഒരു ഒഫീസ് റൂം സെറ്റ് ചെയ്താണ് അവര്‍ അത് നടത്തിയത്. ഞാനും അവിടെ പൊലീസുകര്‍ക്കൊപ്പം പോയിട്ടുണ്ട്"

അതേ സമയം തന്‍റെ മറ്റൊരു ചിത്രമായ ഗ്യാംങ്സ്റ്റര്‍ പ്രിവ്യൂ കണ്ടപ്പോള്‍ തന്നെ കൈവിട്ടുപോയതായി തോന്നിയതായി സന്തോഷ് പറയുന്നു. ചെന്നൈയില്‍ പ്രിവ്യൂ കണ്ട് തിരിച്ച് കൊച്ചിയില്‍ എത്തി ആന്‍റണി പെരുമ്പാവൂരിനോട് ഇത് പറഞ്ഞതായും സന്തോഷ് ടി കുരുവിള പറയുന്നു. ചിത്രത്തിന്‍റെ പരാജയത്തിന് ഓവര്‍ ഹൈപ്പ് കാരണമായി എന്ന് പറയുന്നതിനോട് യോജിപ്പില്ല. 95 കോടി മുടക്കിയ മലയാളത്തിലെ ഏറ്റവും പണം മുടക്കിയ പടമാണ് അത്. അതിന് ഹൈപ്പ് വേണം, ആ ഹൈപ്പും ഇല്ലായിരുന്നെങ്കില്‍ ആ ചിത്രം വലിയ പരാജയമാകുമായിരുന്നു സന്തോഷ് പറയുന്നു. 

സിനിമയെ ഇത്തരത്തില്‍ തകര്‍ക്കുന്നത് ശരിയല്ല. ഇത് കൊണ്ട് ജീവിക്കുന്ന ഒട്ടനവധിപ്പേരുണ്ട്. കാഴ്ചക്കാരായിട്ട് വരുന്നവര്‍ക്ക് എന്തും പറയാം. ആദ്യത്തെ ഒരാഴ്ച റിവ്യൂ ഇടാന്‍ പാടില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് സന്തോഷ് ടി കുരുവിള പറയുന്നു.

അമേരിക്കയില്‍ ആദ്യമായി ഒരു തമിഴ് ചിത്രത്തിന് ഈ നേട്ടം; ചരിത്രം കുറിക്കാന്‍ ലിയോ

മൂന്നാംവാരത്തിലേക്ക് കയറി കണ്ണൂര്‍ സ്ക്വാഡ്; ബോക്സോഫീസ് പടത്തലവന്‍ മമ്മൂട്ടി, കളക്ഷന്‍ വിവരം ഇങ്ങനെ.!

 

Latest Videos
Follow Us:
Download App:
  • android
  • ios